ദേവികുളം : ആത്മാര്‍ത്ഥമായിട്ടാണ് ഇക്കാലമത്രയും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും അംഗത്വത്തില്‍ നിന്നും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് രാജേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. അതില്‍ ഇതുവരേയും നടപടികള്‍ ഉണ്ടായിട്ടില്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം അന്വേഷണ വിധേയമായി പാര്‍ട്ടി വിശദീകരണം തേടി കത്ത് നല്‍കിയിരുന്നു. അത് കിട്ടിയില്ല എന്ന് പറയുന്നത് അവാസ്ഥവമാണെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് തവണ ദേവികുളത്തു നിന്നും എംഎല്‍എ ആയിട്ടുള്ള വ്യക്തിയാണ് രാജേന്ദ്രന്‍. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ താത്പ്പര്യപ്പെട്ടെങ്കിലും പാര്‍ട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം രാജേന്ദ്രന്‍ വിട്ടു നില്‍ക്കുകയായിരുന്നു. ഇത് കൂടാതെ ദേവികുളം തെരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: