Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ആരാധകരെ കൈയ്യിലെടുത്ത് രാജമൗലിയും സംഘവും കേരളത്തില്‍; സൂപ്പര്‍ താരമായി ‘മിന്നല്‍ മുരളി’

കവടിയാര്‍ ഉദയസമുദ്രയില്‍ നടന്ന പ്രീലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ രാജമൗലിയെയും സംഘത്തെയും ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. വേദിയിലെത്തിയ രാജമൗലി മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞാണ് സദസിനെ അഭിസംബോധന ചെയ്തത്. ഒരു സംവിധായകന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തം സിനിമ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു

സി.രാജbyസി.രാജ
Dec 29, 2021, 10:35 pm IST
inMollywood

തിരുവനന്തപുരം: ജനുവരി ഏഴിന് റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം ആര്‍ആര്‍ആറിന്റെ പ്രചരണാര്‍ഥം കേരളത്തിലെത്തിയ സംവിധായകന്‍ എസ്. എസ്. രാജമൗലിക്കും തെലുങ്ക് സൂപ്പര്‍താരങ്ങളായ ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും ഹൃദ്യമായ വരവേല്‍പ്പ് നല്‍കി തലസ്ഥാനം. ആര്‍ത്തിരമ്പിയെത്തിയ ആരാധകരെ കയ്യില്ലെടുത്ത് സൂപ്പര്‍ ത്രയങ്ങള്‍. രാജമൗലിയുടെയും സംഘത്തിന്റെയും മനം കവര്‍ന്ന് മിന്നല്‍ മുരളിയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ ഹീറോയായ ടൊവിനോ തോമസ്.

കവടിയാര്‍ ഉദയസമുദ്രയില്‍ നടന്ന പ്രീലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ രാജമൗലിയെയും സംഘത്തെയും ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. വേദിയിലെത്തിയ രാജമൗലി മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞാണ് സദസിനെ അഭിസംബോധന ചെയ്തത്. ഒരു സംവിധായകന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തം സിനിമ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായുള്ള തന്റെ അഭേദ്യമായ ബന്ധത്തെക്കുറിച്ചും രാജമൗലി പറഞ്ഞു. ജൂനിയര്‍എന്‍ടിആറിനെ നായകനാക്കി ചിത്രീകരിച്ച സിംഹാദ്രിയുടെയും രാംചരണിനെ നായകനാക്കി ചിത്രീകരിച്ച ധീരയുടെയും കേരളത്തിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത രാജമൗലി ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തില്‍ വരാനായതില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും പറഞ്ഞു.

 ദൈവത്തിന്റെ സ്വന്തം നാടായ കേരളം സിനിമാമേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നു പറഞ്ഞുകൊണ്ടാണ് രാംചരണ്‍ സംസാരിച്ചത്. മികച്ച അഭിനേതാക്കളെയും സാങ്കേതികവിദ്യകളെയും കേരളം സിനിമാലോകത്തിനു നല്‍കിയിട്ടുണ്ടെന്ന് രാംചരണ്‍ പറഞ്ഞു. മനോഹരമായ കേരളത്തിലെ ഭക്ഷണവും തനിക്കേറെ ആസ്വാദ്യകരമാണെന്ന് രാംചരണ്‍ പറഞ്ഞു. തന്റെ സിനിമാജീവിതത്തിലെ ഒരു സ്വപ്നമാണെന്ന് ആര്‍ആര്‍ആര്‍ എന്ന സിനിമയെന്നും തന്റെ അര്‍ധസഹോദരനു തുല്യനായ ജൂനിയര്‍എന്‍ടിആര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു സിനിമ സാധ്യമാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

   മലയാള സിനിമയുടെ സാങ്കേതികമികവിനെയും സാങ്കേതിക വൈദഗ്ധ്യത്തെയും പ്രകീര്‍ത്തിച്ചാണ്  ജൂനിയര്‍എന്‍ടിആറും സംസാരിച്ചത്. മലയാള സിനിമ ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവനകളേറെയാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ദുല്‍ഖറിനെയും ടൊവിനോയെയും പോലുള്ള അഭിനേതാക്കളെയും മികച്ച സാങ്കേതികപ്രവര്‍ത്തകരെയും സിനിമാമേഖലയ്‌ക്കു നല്‍കുന്ന ദൈവികത്വം ഉള്ള നാടാണ് കേരളമെന്നും എന്‍ടിആര്‍ പറഞ്ഞു. മികച്ച അന്യഭാഷാ ചിത്രങ്ങളെ ഇരുംകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികളെന്നും അദ്ദേഹം പറഞ്ഞു.

 ചടങ്ങിനെത്തിയ നടന്‍ ടൊവിനോ തോമസിന് ആരാധകര്‍ നല്‍കിയ സ്വീകരണം രാജമൗലിയെയും സംഘത്തെയും അമ്പരിപ്പിച്ചു. ടൊവിനോയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ നിലയ്‌ക്കാത്ത കയ്യടിയായിരിന്നു. ഒരു താരത്തെ സൂപ്പര്‍ ഹീറോയാക്കണമെന്നതാണ് ഇപ്പോഴും തന്റെ ആഗ്രഹമെന്നും എന്നാല്‍ താന്‍ മലയാളത്തിലെ ഒരു സൂപ്പര്‍ഹീറോയുടെ മുന്നിലാണ് നില്‍ക്കുന്നതെന്നുമാണ് രാജമൗലി ടൊവിനോയുടെ കരം കവര്‍ന്ന് പറഞ്ഞത്.  അഭിനയത്തിലെ ബഹുമുഖതയാണ് ടൊവിനോയുടെ മികച്ച നടനാക്കുന്നതെന്നാണ് എന്‍ടിആര്‍ പറഞ്ഞത്.   മന്ത്രി ആന്റണി രാജു, ആര്‍ആര്‍ആറിന്റെ നിര്‍മാതാവ് ഡിവിവി ദാനയ്യാ, ഷിബു തമീസ്, റിയാ ഷിബു എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Tags: keralaRRR MovieS S Rajamouli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.