തിരുവനന്തപുരം : കേരളത്തിലെ ഹിന്ദുവിന്റെ ചരിത്രത്തില്‍ വീണ്ടും ഓര്‍മ്മപ്പെടുത്തലുകളുമായി വീണ്ടും ഒരു 1789 ഡിസംബര്‍ 29 കൂടി. തിരുവിതാംകൂറിനെ ആക്രമിച്ച് കീഴടക്കി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കില്ലാത്ത അമൂല്യ സ്വത്ത് വിഹിതം കൈക്കലാക്കാനുള്ള അത്യാഗ്രഹം തകര്‍ന്ന ദിവസം. തിരുവിതാംകൂര്‍ സൈന്യം അന്നേ ദിവസമാണ് ടിപ്പുവിനെ നെടുങ്കോട്ടയ്ക്ക് അകത്തിട്ട് വെട്ടുന്നത്. കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും ചരിത്രത്തില്‍ ഒരു മറക്കാനാവാത്ത ദിവസം തന്നെയാണ് ഇത്.
ഹൈദരാലിയുടെ ആക്രമണകാലം മുതല്‍ ഇസ്ലാമിക അധിനിവേശം മലയാളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നിരുന്നു. ഇസ്ലാം വേരുറപ്പിച്ച സ്ഥലങ്ങളില്‍ ചെറുകലാപങ്ങളായി അത് നിലനിന്നിരുന്നു. ഇത് കണ്ണൂരിലും കാസര്‍ഗോഡും വയനാട്ടിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പഴശ്ശി തമ്പുരാന്റെ വീറിന് മുന്നില്‍ അതെല്ലാം വിഫലമായി. അതു പോലെ മലബാര്‍ കീഴടക്കി തെക്ക് തിരുവിതാംകൂറിലേക്ക് പടയോട്ടം ആരംഭിച്ച ടിപ്പുവിന് നേരിടേണ്ടി വന്നത് വമ്പന്‍ പടക്കോട്ട കെട്ടി ബുദ്ധിയും ധീരതയും കൈമുതലാക്കി കാത്തു നിന്ന രാജാ കേശവദാസ് എന്ന ചാണക്യനെയും വൈക്കം പത്മനാഭപിള്ള എന്ന വീരനെയുമാണ്. ഈ ചരിത്രമെല്ലാം ഇന്നത്തെ തലമുറകളില്‍ എത്ര പേര്‍ക്ക് അറിയാം. സ്വന്തം പൈതൃകത്തില്‍ ഇത്രയും വലിയ പോരാട്ടവീര്യം ഒളിഞ്ഞിരുപ്പുണ്ടെന്ന് പുതു തലമുറ അറിയാതിരിക്കാനാണ് ഇവിടത്തെ ഇടത് ചരിത്രകാരന്മാര് ലക്ഷ്യമിടുന്നത്.
തോറ്റു പോയ ജനതയെന്നും, ഭീരുക്കളുടെ പിന്മുറക്കാരെന്നും മാത്രം അപകര്‍ഷതാ ബോധം പേറി പാരമ്പര്യത്തിലോ ദേശത്തിന്റെ ചരിത്രത്തിലോ അഭിമാന ബോധമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുത്ത് ചൈനയ്ക്ക് അടിയറ വയ്ക്കലാണ് അവരുടെ ലക്ഷ്യം.
ചരിത്രം പുനര്‍വായിക്കപ്പെട്ടേ പറ്റൂ. അതുകൊണ്ട് തന്നെ ഡിസംബര്‍ 29 ഹൈന്ദവ പ്രതിരോധ ദിനം ആയി ആഘോഷിക്കുകയാണ്. തിരുവന്ന്തപുരം ലെവി ഹാളില്‍ ഇതിനോടനുബന്ധിച്ച് ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. നെടുങ്കോട്ട വിജയ ദിവസം ഇസ്ലാമിക അധിനിവേശത്തിനെതിരായ ഹിന്ദുവിന്റെ പ്രതിരോധം വിജയിച്ച ദിവസമാണ്. അത് പരാജയപ്പെട്ടിരുന്നെങ്കില്‍ 1921 കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആവര്‍ത്തിച്ചേനെ. അതിനെതിരെ പോരാടിയ പഴശ്ശി തമ്പുരാനും വീര സൈനികര്‍ക്കും പുതുതലമുറയ്ക്ക് നന്ദി അര്‍പ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: