കൊച്ചി: ‘ചെമ്പോല തിട്ടൂരം’ വ്യാജമായി നിര്‍മ്മിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന് നായര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടുമാസം മുമ്പ് അഭിഭാഷകന് ശങ്കു ടി. ദാസ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിക്കും ശ്രീകണ്ഠന് നായര്‍ക്കുമെതിരെ വ്യാജരേഖ ചമച്ചതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് ശങ്കു ടി. ദാസിന്റെ ആവശ്യം.
ഒക്ടോബര്‍ രണ്ടിനാണ് മോന്സണ് ലഭിച്ച വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാര്‍ത്ത 24ന്യൂസ് പ്രചരിപ്പിച്ചത്. വാര്‍ത്തയിലൂടെ ഹൈന്ദവര്‍ക്കിടയില്‍ ജാതീയമായ ഭിന്നിപ്പും സ്പര്‍ദ്ധയും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി ശങ്കു സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാണ് ശങ്കു ടി ദാസ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വ്യാജ ചെമ്പോലയുടെ കാര്യത്തില്‍ വെറുതെയൊരു പരാതി കൊടുത്തു കടം കഴിക്കുക മാത്രമല്ല, അതില്‍ ഏതറ്റം വരെ പോയിട്ടായാലും നടപടി ഉറപ്പ് വരുത്തുമെന്ന് ശങ്കു ടി. ദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും വലിയൊരു കുറ്റം ചെയ്തിട്ടും അതിന്റെ പേരില്‍ ഒരു എഫ്.ഐ.ആര് എങ്കിലും ഞങ്ങളുടെ പേരില്‍ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസുകാര്‍ക്ക് കൊടുക്കില്ല. കേസ് എടുപ്പിക്കുന്നത് വരെ പിറകില്‍ തന്നെയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: