അഗര്‍ത്തല: തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ നൂറുകണക്കിന് പാര്‍ട്ടി സഖാക്കളെ കൊന്നുതള്ളിയിരുന്നെന്ന് ത്രിപുരയിലെ ബിജെപി നേതാവും സാംസ്കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ സുശാന്ത ചൗധരി.
സിപിഎം സര്‍ക്കാരാണ് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായ കാലത്ത് ത്രിപുരയില്‍ മഫിയകള്‍ക്കും സാമൂഹ്യവിരുദ്ധശക്തികള്ക്കും പേര് കേട്ട മജ്ലിഷ്പൂര് മണ്ഡലത്തില്‍ കൊലപാതകരാഷ്ട്രീയം അഴിച്ചുവിട്ടത്. 20 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരിക്കാന്‍ മണിക് സര്‍ക്കാര്‍ നിരവധി സഖാക്കളെ കൊന്നു. 2003ലെ തെരഞ്ഞെടുപ്പിന് മുന്‍പ് 11 പേരെ കൊലപ്പെടുത്തി. ഈ രക്തസാക്ഷികളുടെ കുടുംബത്തിന് ഒരു സഹായവും സിപിഎം സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ല.- സുശാന്ത ചൗധരി ആരോപിച്ചു.
സിപിഎം മുഖ്യമന്ത്രിയായ മണിക് സര്‍ക്കാരിന്റെ കാലത്ത് മൊധുസൂദന് സാഹ, പരിമള്‍ സാഹ, ഗൗതം ദത്ത എന്നിങ്ങനെ മൂന്ന് എംഎല്‍എമാരെ മജ്ലിഷ്പൂരില്‍ കൊന്ന് തള്ളി. സദറിലെ എസ്ഡിഎം ആയിരുന്ന സുഖാം ദേബ് വര്‍മ്മയെ പട്ടാപ്പകലാണ് സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ മണിക് സര്‍ക്കാര്‍ ഈ കൊലപാതകങ്ങളെയെല്ലാം പിന്തുണച്ചു- സുശാന്ത പറഞ്ഞു.
കൊലപാതകങ്ങള്‍ മാത്രമല്ല, മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ മണിക് സര്‍ക്കാര്‍ കോടികളുടെ അഴിമതിയും നടത്തി. മണിക് സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെയാണ് ചിറ്റ് ഫണ്ട് അഴിമതി നടന്നത്. പാവങ്ങളുടെ പണം സിപിഎം കൊള്ളയടിച്ചു. – സുശാന്ത ചൗധരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: