ന്യൂദല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തൃക്കാക്കര എം.എല്‍.എ യുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് അനുശോചിച്ചു. മികച്ച പൊതുപ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായത്. പരിസ്ഥിതി വിഷയങ്ങളിലുള്‍പ്പെടെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു പി.ടി തോമസ് എന്നും വി മുരളീധരന് പറഞ്ഞു.
തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
രാവിലെ 10.15ന് വെല്ലൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. തൃക്കാക്കര എംഎല്‍എ ആണ്. 2009-2014 ലോക്സഭയില്‍ അംഗവുമായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: