Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുത്തഴിഞ്ഞ് പോലീസ്; ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍, പിണറായി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് അരങ്ങേറിയത് 40 ഓളം രാഷ്‌ട്രീയ കൊലപാതകങ്ങൾ

രാഷ്‌ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തടയാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. വീണ്ടും അധികാരത്തിലെത്തിയിട്ടും രാഷ്‌ട്രീയ കൊലപാതകങ്ങളെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 10:27 am IST
in Kerala

തിരുവനന്തപുരം: തുടര്‍ച്ചയായുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ്  പ്രതിക്കൂട്ടില്‍. ഭീകരവാദ സ്വഭാവമുള്ള കൊലപാതക പരമ്പരകള്‍ സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ത്തിരിക്കുകയാണ്. പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം 40 ഓളം രാഷ്‌ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ കൊലക്കത്തിക്ക് ഇരയായത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ നാലു കൊലപാതകങ്ങളാണ് രാഷ്‌ട്രീയ പശ്ചാത്തലത്തോടെ നടന്നത്. ഇതിലെല്ലാം പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്‌ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തടയാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. വീണ്ടും അധികാരത്തിലെത്തിയിട്ടും രാഷ്‌ട്രീയ കൊലപാതകങ്ങളെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ല. പോലീസിന്റെ നിഷ്‌ക്രിയാവസ്ഥയും വിമര്‍ശിക്കപ്പെടുകയാണ്. സിപിഎം സമ്മേളനങ്ങളില്‍ പോലും സര്‍ക്കാരിനെതിരേ ഉയരുന്ന പ്രധാന വിമര്‍ശനം ആഭ്യന്തര വകുപ്പിനെ കുറിച്ചായിരുന്നു. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് ഭീകരവാദസ്വഭാവം കൈവന്നിട്ടും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി പലതും ബോധപൂര്‍വ്വം ആഭ്യന്തര വകുപ്പ് കണ്ണടച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.

സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് ഭീകരവാദ പശ്ചാത്തലമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും ക്രിക്കറ്റ് കളിയുമായി പോലീസ് ഉല്ലസിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പുരാവസ്തു തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ജോണ്‍സണ്‍ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം പോലീസ് സേനയ്‌ക്കാകെ നാണക്കേടുണ്ടാക്കി. പോലീസ് സ്‌റ്റേഷനു സമീപം തന്നെ ബിജെപി നേതാവ് കൊലചെയ്യപ്പെട്ടത് പോലീസ്‌വീഴ്ചയുടെ ആഘാതം വലുതാക്കി. വിമര്‍ശനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പോലീസിനെ പൂര്‍ണമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘കാവല്‍’ എന്ന പുതിയ പദ്ധതി പോലീസ് പ്രഖ്യാപിച്ചതിന്റെ രണ്ടാംദിവസമാണ് ആലപ്പുഴയില്‍ ബിജെപി നേതാവായ രണ്‍ജീത്തിനെ എസ്ഡിപിഐ കൊലചെയ്തത്. തിരുവനന്തപുരം പോത്തന്‍കോട്ട് നടന്ന കൊലപാതകത്തിന് പിന്നാലെയാണ് സംഘടിത അക്രമങ്ങള്‍ക്ക് തടയിടാനുള്ള പദ്ധതിയായ കാവലുമായി പോലീസെത്തിയത്. പോലീസ് വിമര്‍ശിക്കപ്പെടുമ്പോഴും സേനയുടെ കൈകള്‍ കെട്ടിയിരിക്കുകയാണെന്നതരത്തിലുള്ള അക്ഷേപവും ഉയര്‍ന്നുവരുന്നു.

Tags: കൊലപാതകംപോലീസ്കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.