കൊല്‍കത്ത: തിരക്കുള്ള ട്രെയിനിലെ സീറ്റില്‍ നിസ്കരിച്ച വ്യക്തിയുടെ വീഡിയോ ചര്‍ച്ചയാക്കി സാമൂഹിക മാധ്യമങ്ങള്‍. ബംഗാളിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം നടന്നത്. മൂന്നു പേര്‍ക്ക് ഇരിക്കാനുള്ള സീറ്റില്‍ ആദ്യം മുട്ടുകുത്തി നിസ്കരിക്കുകയും പിന്നെ എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തി യാത്രക്കാര്‍ ഇടിച്ചുകയറിയിട്ടും നിസ്കാരം നടത്തുന്ന വ്യക്തി സീറ്റ് ഒഴിച്ചു നല്ക്കാന് തയ്യാറാകത്തതും വീഡിയോയില്‍ കാണാം. ട്രെയിന്‍ യാത്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന പ്രവൃത്തി സഹയാത്രക്കാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. സീറ്റിനായി യാത്രക്കാര്‍ പരക്കം പായുമ്പോള്‍ സീറ്റില്‍ നമസ്കരിക്കുന്ന പ്രവണതക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: