ന്യൂദല്‍ഹി: ഒമിക്രോണ്‍ ഭീതിമൂലം നിക്ഷേപകര്‍ നിഷ്ക്രിയമായതോടെ ഓഹരിവിപണിയുടെ അടിസ്ഥാനസൂചികയായ സെന്‍സെക്സില്‍ 1700 പോയിന്റുകളുടെ ഇടിവ്. 2021 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തകര്‍ച്ച ഉണ്ടായത്.
ലോകമെമ്പാടും കോവിഡ്19ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഓഹരിവിപണിയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ തിങ്കളാഴ്ച ഉണ്ടായത്. വീണ്ടും ആഗോളതലത്തില്‍ രോഗം അതിവേഗം പടര്‍ന്നുപിടിക്കുമെന്ന ആശങ്ക നിക്ഷേപകരെ ഭയപ്പെടുത്തുകയാണ്. ഇതോടെ സെന്‍സെക്സ് ഏറെ നാളുകള്‍ക്ക് ശേഷം 56000ല്‍ നിന്നും താഴേക്ക് കൂപ്പുകുത്തി 55,863ല്‍ എത്തി.
നിഫ്റ്റി 50 തുടക്കം മുതലേ തകര്‍ന്നിരുന്നു. ആഭ്യന്തര ഓഹരി വിപണിയില്‍ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണ് തിങ്കളാഴ്ച ഉണ്ടായത്. ലോഹങ്ങള്‍, ബാങ്ക്, റിയാല്‍റ്റി, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്നീ മേഖലകളിലെ ഓഹരികളാണ് വന്‍തിരിച്ചടി നേരിട്ടത്. ഉച്ചയോടെ സെന്‍സെക്സ് 1700 പോയിന്റും നിഫ്റ്റി 535 പോയിന്റും തകര്‍ന്നു.
ബജാജ് ഫിനാന്‍സ് 261 രൂപ കുറഞ്ഞ് 6640ലും ടാറ്റാ മോട്ടോഴ്സ് 23.65 രൂപ ഇടിഞ്ഞ് 446 രൂപയിലും റിലയന്‍സ് 61 രൂപ ഇടിഞ്ഞ് 2278 രൂപയിലും എച്ച് ഡിഎഫ്സി ബാങ്ക് 44.75 രൂപ ഇടിഞ്ഞ് 1428 രൂപയിലും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: