ആലപ്പുഴ: സ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണെന്ന് വിമര്‍ശിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. ാപ്പുലര്ഫ്രണ്ട് എന്ന കൊള്ള സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ബാദ്ധ്യത പിണറായി സര്‍ക്കാരിനുണ്ട്. എന്നാല്‍ ഇത് ചെയ്യാതെ ഇവരുടെ പിന്തുണയോടെ ഭരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ മാത്രം അഹങ്കാരമുള്ളവരായി പോപ്പുലര്‍ഫ്രണ്ട് മാറി എന്നത് അപകടകരമാണെന്നും അദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തെന്നാണ് പറയുന്നത്. ഇവര്‍ യഥാര്‍ത്ഥ പ്രതികള്‍ ആണോ എന്നതില്‍ സംശയമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മൃതദേഹം കൊണ്ടുവന്നപ്പോല്‍ കൈകൊട്ടി ചിരിച്ച ‘റാസ്കള്‍സ്’ ഉള്ള നാടാണ് ഇന്ത്യ. ഇത്തരം രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. താനായിരുന്നെങ്കില്‍ അത് ചെയ്തേനെയെന്നും പിസി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: