ആലപ്പുഴ: ബിജെപി നേതാവിനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ഇടപെടല്‍. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് നാളെ കേരളത്തിലെത്തും. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസിന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും, കുടുംബാഗങ്ങളെയും സന്ദര്‍ശിക്കും. കേരളാ പോലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും.
കൃത്യമായ ആസൂത്രണത്തോടെയാണ് മതഭീകരവാദികള്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് അക്രമികള്‍ എത്തിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായി. രാവിലെ ആറിന് മകളെ ട്യൂഷന് അയച്ച ശേഷം വീട്ടിലെ ഹാളിലിരുന്ന് പത്രം വായിക്കുകയായിരുന്നു രണ്‍ജിത്ത്. ഇതെ സമയം അതിക്രമിച്ച് കയറി സംഘം കശാപ്പുകാര്‍ ഉപയോഗിക്കുന്ന കൂടം പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും, മുഖത്തിനും അടിയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മയും ഭാര്യയും, ഇളയ കുട്ടിയും ഓടിയെത്തിയപ്പോഴേക്കും ഇവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. തല പൂര്‍ണമായും തകര്‍ന്നിരുന്നു. വീട്ടുപകരണങ്ങള്‍ കാര്‍ എന്നിവയും തകര്‍ത്തു. പരിസരവാസികള്‍ ഓടിക്കൂടിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇറച്ചിവെട്ടുകാര്‍ ഒറ്റയടിക്ക് കന്നുകാലികളെ കൊലചെയ്യുന്ന രീതിയിലായിരുന്നു അക്രമം. കണ്മുന്നില് പ്രീയപ്പെട്ടവന് ക്രൂരമായി അക്രമിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് അമ്മയും ഭാര്യയും മോചിതരായിട്ടില്ല. അച്ഛന് ശ്രീനിവാസന് ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്.
ബിജെപിയുടെ സൗമ്യമുഖമായിരുന്ന രണ്‍ജിത്ത് പിന്നാക്ക സമുദായത്തില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസക്കിനെതിരെ മത്സരിച്ച് പതിനെണ്ണായിരത്തിന് മേല്‍ വോട്ടുനേടി ജനസ്വാധീനം തെളിയിച്ചിരുന്നു. തൊട്ടുമുന്പിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പല മടങ്ങ് വോട്ടുകളാണ് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമാണ്. ഞായറാഴ്ച രാവിലെ എറണാകുളത്ത് നടക്കുന്ന ഒബിസി മോര്‍ച്ചയുടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നതിന് പോകാന്‍ തയ്യാറാടെക്കുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമം ഉണ്ടായത്.
ശനിയാഴ്ച തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ മരിച്ച പുന്നപ്ര സ്വദേശി പോലീസുകാരന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാത്രി ഒന്‍പതു വരെ അവിടെയുണ്ടായിരുന്നു. പിറ്റേന്നത്തെ നേതൃയോഗ വിവരങ്ങള്‍ സംസ്ഥാന അദ്ധ്യക്ഷനുമായി ചര്‍ച്ച ചെയ്ത ശേഷം ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. അഭിഭാഷക വൃത്തിയിലും, സംഘടനാ പ്രവര്‍ത്തനത്തിലും നല്ല ഭാവിയുണ്ടായിരുന്ന ചെറുപ്പക്കാരനെയാണ് മുസ്ലീം മതഭീകരവാദികള്‍ ഇല്ലായ്മ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: