തിരുവനന്തപുരം : ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ പിടികൂടാന്‍ പോലീസിന്റെ കര്‍ശ്ശന നടപടികള്‍ ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആലപ്പുഴ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം.
സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: