മംഗലാപുരം രുചികളുടെ നാട് കൂടിയാണ്. ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നാണ് പോര്‍ക്ക് ഫ്രൈ. കുരുമുളക് പൊടിയൊക്കെ ചേര്‍ത്ത് തയാറാക്കുന്ന പോര്‍ക്ക് ഫ്രൈ ഒന്നുകഴിച്ചവര്‍ ഒരിക്കലും മറക്കില്ല. ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ത്താണ് മംഗലാപുരം പോര്‍ക്ക് ഫ്രൈ തയാറാക്കുന്നത്.
മംഗലാപുരം പോര്‍ക്ക് ഫ്രൈ തയാറാക്കുന്ന വിധം:
പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുക. ഇറച്ചിയിലെ കൊഴുപ്പ് കളയാന്‍ ഇത് ഉത്തമമാണ്. ഇറച്ചി അധികം ഉരുകി പോവുകയും ഇല്ല. മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക
പോര്‍ക്ക്-ഒരു കിലോ
മുളകുപൊടി-മൂന്ന് ടീസ്പൂണ്‍
മല്ലിപ്പൊടി-മൂന്ന് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍
ഇറച്ചിമസാല (പൊടി)-രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി-50 ഗ്രാം
ഇഞ്ചി- 25 ഗ്രാം
പച്ചമുളക്- ആറ് എണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍
കറിവേപ്പില- രണ്ട് കതിര്‍
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടി (ആവശ്യത്തിന്)
സവോള-രണ്ടെണ്ണം
ആദ്യം തന്നെ പോര്‍ക്ക് ചെറുതായി നുറുക്കി നന്നായി കഴുകി എടുക്കുക. അതിലേയ്‌ക്ക്, മഞ്ഞപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു മിക്‌സ് ചെയ്തു ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു കുക്കറില്‍ മൂന്ന് വിസില്‍ അടിക്കുമ്പോള്‍ എടുക്കുക. ബാക്കി വരട്ടുമ്പോള്‍ വേവിച്ചു എടുക്കാവുന്നതാണ്. ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്‌ക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് എന്നിവ ഇട്ടു നന്നായി വഴറ്റുക .അതിനുശേഷം കുക്കറില്‍ നിന്ന് പോര്‍ക്ക് എടുത്തു ഇട്ടു അടച്ചു വച്ച് വേവിക്കുക.
പോര്‍ക്ക് നന്നായി വേവുന്നത് വരെ വരട്ടണം.അതിനു ശേഷം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു നന്നായി ഇളക്കിയിട്ട് ഇറക്കി വയ്‌ക്കാം പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് ഊറ്റിയെടുക്കാം. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും. വളരെ സ്വാദിഷ്ടമാണിത്. ഇങ്ങിനെ വരട്ടി എടുത്ത പോര്‍ക്കാണ് മംഗലാപുരത്ത് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: