തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്രിസ്തുമസ് അവധി 24ന് തുടങ്ങും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. കോവിഡിനെ തുടര്‍ന്നുള്ള നീണ്ട അവധിക്ക് ശേഷം നവംബര്‍ ഒന്നിന് സ്കൂള്‍ തുറന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 2 രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
19 മാസത്തെ നീണ്ട അവധിക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകളും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് ആരംഭിച്ചെങ്കിലും ഒന്നിടവിട്ട ദിവസങ്ങളായി ക്രമീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: