കൊല്ലം: സിപിഎമ്മിന്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നു. സമ്മേളനങ്ങളില്‍ ഉയരാവുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ ഭയന്നാണ് 14 ജില്ലാ സമ്മേളനങ്ങളിലും നേരിട്ടു പങ്കെടുക്കുന്നതെന്നാണ് ആക്ഷേപം.
കേരളത്തിലെ സിപിഎം ചരിത്രത്തില്‍ ആദ്യമായാണ് ഒരു പോളിറ്റ് ബ്യൂറോ അംഗം 14 ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുന്നത്. പരമാവധി നാല് ജില്ലാ സമ്മേളനങ്ങളില്‍ മാത്രമാണ് ഒരു പോളിറ്റ്ബ്യൂറോ അംഗം നേരിട്ട് പങ്കെടുത്തിട്ടുള്ളത്.
ബ്രാഞ്ച് മുതല്‍ ഏരിയവരെ പാര്‍ട്ടി സമ്മേളനം എത്തിനില്ക്കുമ്പോള്, വലിയ വിര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ റിയാസിനും എതിരെ ഉയര്‍ന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞത്. അഴിമതി പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ച് രക്ഷപ്പെടുകയാണെന്നും കൈകഴുകി മാറാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്നും പ്രതിനിധികള്‍ ആഞ്ഞടിച്ചു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്, കെ. രാധാകൃഷ്ണന് എന്നിവരേക്കാള്‍ പ്രാധാന്യം ജൂനിയറായ റിയാസിന് മന്ത്രിസഭയില്‍ നല്‍കിയതിനെയും പ്രതിനിധികള്‍ ചോദ്യം ചെയ്തു. ആരോപണ വിധേയരായവരെ ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് നിശ്ചയിച്ചതും ചോദ്യം ചെയ്യപ്പെട്ടു.
ബ്രാഞ്ചു മുതല്‍ ഏരിയവരെയുള്ള സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ പിണറായി വിജയന് പ്രതീക്ഷിച്ചിരുന്നില്ല. ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായതോടെയാണ് എല്ലാ ജില്ലാ സമ്മേളനങ്ങളിലും നേരിട്ട് പങ്കെടുക്കാന്‍ പിണറായി വിജയന് തീരുമാനിച്ചത്. പിണറായി വിജയന് വേദിയിലുണ്ടെങ്കില്‍ ആരും വിമര്‍ശിക്കാന്‍ തയ്യാറാകില്ലെന്നാണ് പിണറായി വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: