ന്യൂദല്‍ഹി: രാജ്യത്തെ മൊത്തം കാര്‍ഷികഭക്ഷ്യ കയറ്റുമതി 2014-15ലെ 36.18 ബില്യണ്‍ യുഎസ് ഡോളറില്‍ (2,77,977 കോടി രൂപ) നിന്ന് 0.96 ശതമാനം കോമ്പൗണ്ടഡ് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍, 2020-21ല്‍ 38.32 ബില്യണ്‍ യുഎസ് ഡോളറായി (2,90,183 കോടി രൂപ) ഉയര്‍ന്നു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ മൊത്ത മൂല്യവര്‍ദ്ധന 2014-15ലെ 1.34 ലക്ഷം കോടി രൂപയില്‍ നിന്ന് 10.8 ശതമാനം കോമ്പൗണ്ടഡ് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2019-20ല്‍ 2.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം വ്യാവസായിക വാര്‍ഷിക സര്‍വേ (201819) വഴി പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം, രാജ്യത്തെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും പാനീയങ്ങളുടെയും മൊത്തം ഉല്‍പ്പാദനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ താഴെയുള്ള പട്ടികയില്‍ കാണിച്ചിരിക്കുന്നു.
ഭക്ഷ്യപാനീയങ്ങളുടെ ഉല്‍പ്പാദനത്തിലൂടെ 2018-19 വര്‍ഷത്തില്‍ കേരളത്തിന് 33,941.19 കോടി രൂപയുടെ വരുമാനം ലഭിച്ചു. 2016-17 വര്‍ഷത്തില്‍ ഇത് 31,061.91 കോടി രൂപയും, 201720-18ല്‍ ഇത് 38,591.62 കോടി രൂപയും ആയിരുന്നു.
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ രാജ്യ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Output of Food Products & Beverages Manufacturing Output (in Rs Crore) | ||||
Sr. No | State | 2016-17 | 2017-18 | 2018-19 |
1 | A & N Islands | 9.27 | 13.16 | 16.03 |
2 | Andhra Pradesh | 77373.79 | 87265.90 | 96068.39 |
3 | Arunachal Pradesh | 15256.80 | 280.10 | 295.12 |
4 | Assam | 285.85 | 15605.93 | 16494.10 |
5 | Bihar | 12739.40 | 15150.12 | 18067.90 |
6 | Chandigarh | 332.89 | 326.87 | 561.11 |
7 | Chhattisgarh | 14616.74 | 14317.56 | 18008.03 |
8 | Dadra & Nagar Haveli | 48.78 | 185.18 | 80.78 |
9 | Daman & Diu | 1204.92 | 1264.98 | 1572.23 |
10 | Delhi | 35690.16 | 19992.30 | 19243.36 |
11 | Goa | 3139.04 | 3203.57 | 3679.79 |
12 | Gujarat | 136474.67 | 128483.24 | 140898.69 |
13 | Haryana | 56411.20 | 55415.23 | 88761.59 |
14 | Himachal Pradesh | 7614.17 | 6327.49 | 5864.56 |
15 | Jammu and Kashmir | 3724.14 | 7078.98 | 5703.57 |
16 | Jharkhand | 3639.85 | 4624.99 | 4719.45 |
17 | Karnataka | 84625.41 | 94574.48 | 93517.96 |
18 | Kerala | 31061.91 | 38591.62 | 33941.19 |
19 | Madhya Pradesh | 45391.53 | 68933.31 | 68492.00 |
20 | Maharashtra | 126925.14 | 161807.09 | 185566.71 |
21 | Manipur | 59.36 | 104.23 | 129.30 |
22 | Meghalaya | 414.02 | 524.41 | 564.09 |
23 | Nagaland | 88.12 | 108.53 | 114.30 |
24 | Odisha | 10335.59 | 11107.29 | 14436.68 |
25 | Puducherry | 2319.29 | 3117.54 | 3051.87 |
26 | Punjab | 46742.97 | 48609.68 | 47760.07 |
27 | Rajasthan | 46921.27 | 48570.75 | 48810.65 |
28 | Sikkim | 653.41 | 662.72 | 1102.98 |
29 | Tamil Nadu | 92550.15 | 100515.63 | 90747.80 |
30 | Telangana | 28760.95 | 34167.95 | 41542.07 |
31 | Tripura | 486.07 | 486.71 | 617.66 |
32 | Uttar Pradesh | 129655.68 | 130139.44 | 142587.01 |
33 | Uttarakhand | 11802.27 | 16658.68 | 15014.53 |
34 | West Bengal | 67627.24 | 68280.81 | 68956.32 |
All India | 1094982.05 | 1186496.47 | 1276987.89 | |
Source: Annual Survey of Industries 2016-17, 2017-18, and 2018-19 | ||||
















