തൃശ്ശൂര്‍: വലിയ പരേഡ് ഗ്രൗണ്ടില്‍ ഇരുപത് റൗണ്ട് നിര്‍ത്താതെ വലം വെച്ചോടി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കായിക മികവ് തെളിയിച്ചു. ഒപ്പം പരിശീലനാര്‍ഥികളും ഓടി. അഞ്ചുറൗണ്ട് പൂര്‍ത്തിയാക്കി പരിശീലനാര്‍ഥികള്‍ ഓട്ടം നിര്‍ത്തിയെങ്കിലും പോലീസ് മേധാവി നിര്‍ത്തിയില്ല.
കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഏവരും വിസ്മയത്തോടെ ഡിജിപിയുടെ കായിക ക്ഷമതയും ദീര്‍ഘ ദൂര ഓട്ടവും നോക്കി നിന്നു. ആദ്യമായി കേരള പോലീസ് അക്കാദമി സന്ദര്‍ശിയ്ക്കാനെത്തിയ പോലീസ് മേധാവി ആറു മണിയോടെ ഓട്ടം തുടങ്ങി എട്ടുമണിയോടെയാണ് അവസാനിപ്പിച്ചത്. തുടര്‍ന്ന് പരിശീലനാര്‍ഥികളുമായി സംവദിയ്ക്കവെ അദ്ദേഹം തന്റെ 60 വയസ്സിലെ കായിക ക്ഷമതയുടെ വിജയരഹസ്യം പങ്കുവെച്ചു.
”സ്പോര്‍ട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂര്‍ കൂടുതല്‍ ഓടും. മനക്കരുത്തും ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: