തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. വാര്‍ത്ത വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അത് ആഘോഷമാക്കി. ചിരിയുടെ റിയാക്ഷന് ഇട്ട് ആഘോഷിക്കുന്നത് ഞെട്ടലോടെയാണ് കാണേണ്ടിവന്നതെന്നും അദേഹം പറഞ്ഞു.
രാജ്യത്തിന് ഇത് കറുത്തനാളാണ്. ഹലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ പത്നിയുമടക്കം 13 പേര് ഈ ഭൂമി വിട്ടുപോയിരിക്കുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥന്റെ മരണം ആഘോഷിക്കുന്നത് അത്യന്തം ദുഖമുണ്ടാക്കി. ഇത്തരക്കാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കണം. രാജ്യദ്രോഹികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും 11 സൈനികരും മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ സന്തോഷം പ്രകടിപ്പിച്ച രാജ്യദ്രോഹികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ട്വിറ്ററില്‍ കശ്മീര്‍ വിഘടനവാദികള്‍ ക്യാമ്പൈന് ആരംഭിച്ചിരുന്നു. ഇന്നത്തെ ദിനം ഇഫ്ത്താര്‍ വിരുന്നൊരുക്കി ആഘോഷിക്കണമെന്ന് അടക്കം രാജ്യവിരുദ്ധരുടെ ട്വീറ്റുകലില് പറയുന്നു. ചില മലയാളം ചാനലുകളുടെ യുട്യൂബ് ലൈവ് ബ്രോഡ്കാസ്റ്റിനിടയില്‍ ബിപിന്‍ റാവത്തിന്റെ മരണത്തെ ആഘോഷിച്ചുകൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
പ്രമുഖരുടെ അനുശോചന കുറുപ്പുകളിലും, പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന് ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന് കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: