തിരുവനന്തപുരം: സൗത്ത് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസിന്റെ തപാല്‍ അദാലത്ത് 2021 ഡിസംബര്‍ 17 ന് രാവിലെ 11 മണിക്ക് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസില്‍വച്ച് വീഡിയോ കോണ്‍ഫെറന്‍സിങ് വഴി നടക്കും. തിരുവനന്തപുരം സൗത്ത്ഡിവിഷണല് ഓഫീസിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
അദാലത്തില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പരാതികള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, തിരുവനന്തപുരം സൗത്ത് ഡിവിഷന്, ഫോര്‍ട്ട് പിഒ ക്യാംപസ് , തിരുവനന്തപുരം 695023 എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 13 ന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ അയയ്ക്കണം. [email protected] എന്ന ഇമെയില്‍ വഴിയും പരാതികള്‍ അയക്കാം.
പരാതികള്‍ അയയ്ക്കുന്ന കവറിനു പുറത്ത് ‘ഡാക് അദാലത്ത്’ എന്ന് രേഖപ്പെടുത്തണം. കസ്റ്റമര്‍ കെയര്‍ സെന്ററിലോ ഡിവിഷണല്‍ തലത്തിലോ ലഭിച്ചിട്ടുള്ള തീര്‍പ്പാക്കാത്ത പരാതികള്‍ തപാല്‍ അദാലത്തില്‍ പരിഗണിക്കും. പുതിയ പരാതികള്‍ പതിവുപോലെ പരിഗണിക്കുമെന്നും തപാല്‍ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: