ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ് ദല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരായി. സാമ്പത്തികത്തട്ടിപ്പ് വീരന് സുകേഷ് ചന്ദ്രശേഖറുമായി ചേര്‍ന്ന് 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പ്രധാനമായും ജാക്വിലിനെ ചോദ്യം ചെയ്യുന്നത്.
ഇതോടെ ജാക്വിലിന്റെ സുഹൃത്തായ നടന് സല്മാന് ഖാന് മേല്‍ സമ്മര്‍ദ്ദം മുറുകി. ദബാങ് ചിത്രവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 10ന് നടക്കുന്ന വിദേശപരിപാടിക്കുള്ള ടീമില്‍ നിന്നും സല്മാന് ഖാന് ജാക്വിലിന് ഫെര്‍ണാണ്ടസിനെ ഒഴിവാക്കി. ഡിസംബര്‍ 10ന് സൗദി അറേബ്യയിലെ റിയാദിലാണ് പരിപാടി. ശില്പ ഷെട്ടി, പ്രഭുദേവ, സായി മഞ്ജ്രേക്കര്, സുനില്‍ ഗ്രോവര്‍ , കമല്‍ ഖാന്, ഗുരു റന്ധാവ, ആയുഷ് ശര്‍മ്മ എന്നിവര്‍ പങ്കെടുക്കും.
ഇഡി അന്വേഷണം നേരിടുന്നതിനാലാണ് തല്ക്കാലം ഒഴിവാക്കിയതെന്നാണ് വിശദീകരണം. ഒരു ബിസിനസുകാരന്റെ ഭാര്യയില്‍ നിന്നും സുകേഷ് തട്ടിയെടുത്ത വലിയൊരു തുക ജാക്വിലിന് ഫെര്‍ണാണ്ടസ് വഴി തിരിച്ചുവിട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയും നിരവധി തട്ടിപ്പുകളില്‍ കൂടെ പ്രവര്‍ത്തിച്ച മലയാളി മോഡല്‍ ലീന മരിയ പോളാണ് സുകാഷ് ചന്ദ്രശേഖറിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: