ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ ഒരു സംഘം നാടോടി സ്ത്രീകളെ നഗ്നരാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നാല് സ്ത്രീകളെ ആക്രമിക്കുകയും വസ്ത്രാക്ഷേപം നടത്തി അതു ചിത്രീകരിക്കുകയും ചെയ്തതിന് അഞ്ച് പുരുഷന്മാരെ ഫൈസലാബാദ് പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഫൈസലാബാദിലെ ബാവ ചാക് മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചു.
അഞ്ച് പ്രതികളില്‍ നാലുപേരും സദ്ദാം (ഉസ്മാന് ഇലക്ട്രിക് സ്റ്റോര്‍ ഉടമ), കടയിലെ ജീവനക്കാരന് സഹീര്‍ അന്‍വര്‍, ഫക്കീര്‍ ഹുസൈന് (സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ കടയുടെ ഉടമ) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എഫ്ഐആറില്‍ അജ്ഞാതരായ പത്ത് പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.
ഡിസംബര്‍ 6 ന് രാവിലെ 10.30 ന് മറ്റ് മൂന്ന് സ്ത്രീകള്‍ക്കൊപ്പം മാലിന്യം ശേഖരിക്കാന്‍ പോയതില്‍ ആക്രമിക്കപ്പെട്ട യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ദാഹം തോന്നിയതിനാല്‍ അവള് ഉസ്മാന് ഇലക്ട്രിക് സ്റ്റോറില്‍ കയറി. അവള് ഒരു കുപ്പി വെള്ളം ചോദിച്ചപ്പോള്‍, സദ്ദാം അവളെ ശകാരിക്കാന്‍ തുടങ്ങി, മോഷ്ടിക്കാന്‍ കടയില്‍ കയറിയതാണെന്ന് ആരോപിച്ചു. ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് മറ്റു പ്രതികള്‍ കടയിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു.
തര്‍ക്കത്തിനിടെ ഇവര്‍ നാല് സ്ത്രീകളെയും മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകളെ ചന്തയിലേക്ക് വലിച്ചിഴച്ചു. ഒരു മണിക്കൂറോളം അവര്‍ ഞങ്ങളെ മര്‍ദിക്കുകയും നഗ്നാവസ്ഥയില്‍ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു. കേസിനെ കുറിച്ച് അറിഞ്ഞയുടന്‍, ഇരകളുടെ ചില കുടുംബാംഗങ്ങള്‍ മാര്‍ക്കറ്റിലേക്ക് ഓടിയെത്തി, വഴിയാത്രക്കാരുടെ സഹായത്തോടെ പ്രതിയെ തടയുകയായിരുന്നു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇരയായ യുവതി ആവശ്യപ്പെട്ടു. പാകിസ്ഥാന് പീനല്‍ കോഡിലെ 354(എ), 509, 147, 149 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.അതേസമയം, സ്ത്രീകള്‍ സ്വയം വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി കടയുടമ ആരോപിച്ചു
സ്ത്രീകള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായി കടയുടമകള്‍ പോലീസിനെ അറിയിച്ചതായി പോലീസ് സൂപ്രണ്ട് (എസ്പി) നയീം അസീസ് ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. പിടികൂടിയപ്പോള്‍ ഇവര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും കടയുമട പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: