ഇസ്ലാമബാദ്: പാകിസ്ഥാനിലെ സ്കൂളുകളില്‍ ഹിന്ദു വിരോധമാണ് പരത്തുന്നതെന്ന് പാകിസ്ഥാനി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ഒരു ടിവി പരിപാടിയിലാണ് പാകിസ്ഥാന് പത്രപ്രവര്ത്തകന് ഇമ്രാന് ഷഫ്ഖാത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീലങ്കക്കാരനായ മാനേജരെ പാകിസ്ഥാനിലെ ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ യുവാക്കള്‍ പച്ചയോടെ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പത്രപ്രവര്‍ത്തകന്റെ ഈ വെളിപ്പെടുത്തല്‍. ടെല്ലിംഗ്സ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇമ്രാന് ഷഫ്ഖാത്ത് തന്റെ ആശയങ്ങള്‍ പറയുന്നത്. ഇമ്രാന് സര്‍ക്കാര്‍ പല തവണ അറസ്റ്റ് ചെയ്ത് വിട്ടയച്ച പത്രപ്രവര്‍ത്തകനാണ് ഇദ്ദേഹം.
പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികളില്‍ ഹിന്ദു സമുദായത്തിനെതിരെ അസഹിഷ്ണുതയും മതവിദ്വേഷവുമാണ് കുത്തിവെയ്ക്കുന്നതെന്നും പത്രപ്രവര്ത്തകന് പറഞ്ഞു. തെഹ്റീക് -ഇ -ലബ്ബായിക് എന്ന തീവ്രവാദിസംഘടനയുടെ ഒരു പോസ്റ്റര്‍ കീറിക്കളഞ്ഞതിനെത്തുടര്ന്നാണ് പ്രിയന്ത കുമാര എന്ന ഹിന്ദുവായ ഫാക്ടറി മാനേജരെ പാക് യുവാക്കള്‍ ജീവനോടെ ചുട്ടുകൊന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ അവയവങ്ങള്‍ 80 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
‘എന്താണ് സ്കൂളുകളില്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്? എന്റെ മക്കള്‍ സ്കൂളില്‍ നിന്നും തിരിച്ചുവന്നാല്‍ വിചിത്രമായ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഒരു ദിവസം എന്റെ മകന് ചോദിച്ചത് പാകിസ്ഥാനില്‍ എത്ര ഹിന്ദുക്കളുണ്ട് എന്നാണ്. ഞാന്‍ എന്റെ ഹിന്ദുവായ കൂട്ടുകാരനെക്കുറിച്ച് അവനോട് പറഞ്ഞു. അപ്പോള്‍ മകന് പറഞ്ഞത് സിന്ധില്‍ ഹിന്ദുക്കളെ കൊല്ലാന്‍ അധ്യാപകന് പ്രോത്സാഹിപ്പിച്ചതെങ്ങിനെയെന്ന് മകന് വിശദീകരിച്ചുതന്നു.’- പത്രപ്രവര്ത്തകന് വിശദീകരിച്ചു.
സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കളുണ്ടെങ്കില്‍ അവരെ കൊല്ലണമെന്നാണ് തന്റെ മകനെ സ്കൂളില്‍ പഠിപ്പിച്ചതെന്നും പത്രപ്രവര്ത്തകന് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വെറുപ്പിന്റെ പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെ പരാതി പറയാന്‍ പത്രപ്രവര്ത്തകന് പ്രിന്‍സിപ്പലിനെ കാണുക വരെ ചെയ്തു. കുട്ടികളില്‍ ഇത്തരം മൂല്യങ്ങള്‍ നല്കി വളര്‍ത്തുന്നതും അവരില്‍ ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കുന്നതും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ‘കുട്ടികളെ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കണം. കഴിഞ്ഞ 40-50 വര്‍ഷങ്ങളായി തുടരുന്ന ഇത്തരം വിദ്യാഭ്യാസ സംവിധാനമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം.’ – പത്രപ്രവര്ത്തകന് പറയുന്നു.
പ്രവാചകനെ വണങ്ങുന്നത് ഉള്‍പ്പെടുന്ന ഒരു പോസ്റ്റര്‍ കീറിയതിനാണ് ഹിന്ദുവായ പ്രിയന്ത കുമാര എന്ന ശ്രീലങ്കക്കാരനായ മാനേജരെ മതനിന്ദ ആരോപിച്ച് ഫാക്ടറിയിലെ ജീവനക്കാരായ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് ചുട്ടുകൊല്ലുകയും ചെയ്തത്. ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും പത്രപ്രവര്ത്തകന് ചൂണ്ടിക്കാട്ടുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ മിക്കവയും തകര്‍ന്ന നിലയിലായിരുന്നു. പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായവയാണ്. പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുന്നു. 2021 ആഗസ്തില്‍ ഒരു എട്ടുവയസ്സായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദ എന്ന കുറ്റം ചാര്‍ത്തിയിരുന്നു.
ഇസ്ലാമിനെ നിന്ദിച്ചു എന്ന കുറ്റമോരാപിച്ച് നൂറുകണക്കിന് ഹിന്ദുക്കളെ പാകിസ്ഥാനില്‍ തടവുകാരാക്കിയിട്ടുണ്ട്. 75 പേരെ നിയമ വിചാരണ കൂടാതെ വധിച്ചിട്ടുമുണ്ട്. ഭീകരമായ മതനിന്ദാ നിയമങ്ങള്‍ പാകിസ്ഥാനില്‍ ആള്‍ക്കൂട്ടക്കൊലപാതകം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാകിസ്ഥാന് ദേശീയ അസംബ്ലിയിലെ ആമിര്‍ ലിയാഖത്ത് ഹുസൈന് ഇസ്ലാമിക പണ്ഡിതനാണ് പാകിസഥാന് ടെലിവാഞ്ചലിസ്റ്റുമാണ്. ഇദ്ദേഹം ഹിന്ദു ദൈവങ്ങളെ ട്വിറ്ററിലൂടെ നിരന്തരം പരിഹസിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തിനെതിരെ ഒരു ക്രിമിനല്‍ നിയമനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പാകിസ്ഥാനിലെ സ്കൂള്‍ ടെക്സ്റ്റ് ബുക്കുകളില്‍ ഹിന്ദുവിരോധം നിറയെ കാണാം. ഹിന്ദുക്കളെ കാഫിറുകള്‍(അവിശ്വാസികളെ വിശേഷിപ്പിക്കുന്ന നിന്ദ്യമായ പദമാണ് കാഫിര്‍) എന്ന് വിശേഷിപ്പിക്കുന്നതായും പതിവായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: