ജീവിതയാത്രയില്‍ അറിയാതെ തന്നെ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ചില മനുഷ്യരുണ്ട്. ജീവിതം ഒരു ബലികേറാമലയാകുമ്പോള്, എന്ത് ചെയ്യണമെന്നറിയാതെ കണ്മുന്നിലെ പുകമറക്കു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വന്ന ചിലര്‍. ഇവരില്‍ ഒരാളായ പത്രപ്രവര്ത്തകന് ഹരി നാരായണന്റെ ജീവിതകഥ പറയുകയാണ് പി.കെ.ബിജു സംവിധാനം ചെയ്ത കണ്ണാളന്‍ എന്ന ചിത്രം. ഡിസംബര്‍ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോസ്, തീയേറ്റര്‍ പ്ലേ, ഹൈ ഹോപ്പ്സ്, എന്നീ ഒടിടി പ്ലാറ്റ്്ഫോമുകളില്‍ കണ്ണാളന്‍ റിലീസ് ചെയ്യും.
ചരിത്രത്തിന്റെ ആവര്‍ത്തനമെന്ന പോലെ ഹരിനാരായണന്റെ മുന്നില്‍ പൊള്ളുന്ന ഒരുചോദ്യമുയരുന്നു… ജാതിയും മതവും എന്താണെന്നറിയാന്‍, പേരു ചോദിക്കുന്നവന്റെ ബുദ്ധിക്ക് മുന്നില്‍ അയാള്‍ നിശബ്ദനാവുന്നു. അസ്വസ്ഥനായ അയാള്‍ ഉത്തരം തേടി ഇറങ്ങുന്നു. തനിക്ക് പിറന്ന മകന് മകളായി മാറിയപ്പോഴും വ്യാകുലതകളില്ലാതിരുന്ന അയാള്‍ക്ക്, ജാതി ബേധങ്ങളെ എങ്ങിനെ തിരിച്ചറിയാനവും..എങ്കിലും അയാള്‍ യാത്രക്കിറങ്ങുന്നു. അയാളെ വഴികാട്ടുന്ന ചരിത്രം അയാളെ എത്തിക്കുന്നത് എവിടേക്കണെന്നകാഴ്ചകളാണ് കണ്ണാളന്‍ എന്ന സിനിമ.
വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പടവെട്ടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യല്‍ പൊളിറ്റിക്സ് കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നു. പച്ച മനുഷ്യരുടെയും, ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ് കണ്ണാളന്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നതെന്നും, ആത്മിയതയില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുകയുമാണ് കണ്ണാളന്‍ എന്നും സംവിധായകന് പി.കെ.ബിജു പറഞ്ഞു.
ശ്രീജിത്ത് രവി, രജേഷ് ശര്‍മ്മ, അശ്വതി ചിന്നു, മാലതി ടീച്ചര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 360 ഡിഗ്രി പിക്ച്ചേഴ്സിനുവേണ്ടി പി.കെ. ബൈജു, ദാമോദര്‍ അപ്പു എന്നിവര്‍ നിര്‍മ്മിക്കുന്ന കണ്ണാളന്‍ പി.കെ ബിജു രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ക്യാമറ – ഷാനവാസ് അലി, എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഗാനരചന – കണ്ണന് സിദ്ധാര്‍ഥ് ,സംഗീതം – അരുണ്‍ പ്രസാദ്, ആലാപനം – ജോബ് കുര്യന്, പിആര്‍ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: