ചെന്നൈ: കൊറോണ ക്വാറന്റീന് ലംഘിച്ചതിനു നടന് കമല്‍ഹാസനെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. കൊറോണ ബാധിതനായശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ആരോഗ്യവകുപ്പ് അദേഹത്തിന് നോട്ടീസ് കൈമാറി.
കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം കമല്‍ ഹാസന് ലംഘിച്ചിരുന്നു. ചികിത്സ കഴിഞ്ഞു ശനിയാഴ്ചയാണു നടന് ആശുപത്രി വിട്ടത്. വീട്ടിലേക്കു പോകുന്നതിനു പകരം നേരെ സ്വകാര്യ ചാനലിന്റെ ബിഗ് ബോസ് ഷോ ഷൂട്ടിങ് സെറ്റിലേക്കു പോയതിനാണ് നടപടി. സംഭവത്തില്‍ അദേഹത്തിനോട് വിശദീകരണവും ആരോഗ്യ വകുപ്പ് തേടിയിട്ടുണ്ട്. സമൂഹത്തിന്റെ ഉന്നതപദവിയിലുള്ളവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നും ആളുകളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടരുതെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
ബിഗ് ബോസ് അഞ്ചാമത്തെ സീസനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കമല്ഹാസന് ആണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. എന്നാല്‍ താരത്തിന് കൊവിഡ് പോസിറ്റീവ് ആയതോടെ താല്‍ക്കാലികമായി പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് കമല്‍ ഹാസന് പകരമായി രമ്യ കൃഷ്ണയാണ് പരിപാടി അവതരിപ്പിച്ചത്. 2017ല്‍ ബിഗ്ബോസിന്റെ ആരംഭം മുതല്‍ തന്നെ കമല്‍ ഹാസന് തന്നെയായാകുന്നു പരിപാടിയെ നയിച്ചിരുന്നത്. ഇതിന് മുമ്പ് ബിഗ് ബോസ് തെലുങ്കിലെ അവതാകരനായ നാഗാര്‍ജുനക്ക് പകരമായി രമ്യ പരിപാടി അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: