കൊച്ചി: കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖല യോഗ്യത റൗണ്ട്് ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ പുതുച്ചേരിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നത്.
നിജോ ഗില്‍ബെര്‍ട്ട് (21), അര്ജുന് ജയരാജ് (24), നൗഫല്‍ പി.എന്‍ (55), ബുജൈര്‍.വി (57) എന്നിവരാണ് ഗോളടിച്ചത്. മലയാളി താരം ആന്‍സണ്‍ സി ആന്റോയുടെ ബൂട്ടില്‍ നിന്നാണ് പുതുച്ചേരിയുടെ ആശ്വാസഗോള്‍. നാലു പോയിന്റോടെ പുതുച്ചേരി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി.
ആദ്യമത്സരത്തില്‍ ലക്ഷദ്വീപിനെതിരായ അതേ ടീമിനെ ഇറക്കിയാണ് കേരളം താരതമ്യേന കരുത്തരായ പുതുച്ചേരിയെ നേരിട്ടത്. തുടക്കത്തില്‍ കേരളത്തിന്റെ ആക്രമണവും പുതുച്ചേരിയുടെ പ്രത്യാക്രമണമവും കണ്ടു. 20-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് കേരളം ആദ്യ ഗോള്‍ നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ മൂന്ന് ഗോള്‍കൂടി പുതുച്ചേരി വലയില്‍ നിക്ഷേപിച്ച് വീരോചിതമായി തന്നെ കേരളം ഫൈനല്‍ റൗണ്ടിലേയ്ക്ക് മാര്‍ച്ച് നടത്തി. 2017ലെ ചാമ്പ്യന്മാരായ കേരളം മികച്ച പ്രകടനമാണ് യോഗ്യത റൗണ്ടില്‍ പുറത്തെടുത്തത്. ആകെ 18 ഗോ
ള്‍ നേടി. വഴങ്ങിയത് ഒരു ഗോള്‍ മാത്രം.
രാവിലെ നടന്ന മത്സരത്തില്‍ ആന്‍ഡമാനെ 5-1 ന് തോല്‍പ്പിച്ച് ലക്ഷദ്വീപ് ആശ്വാസ ജയവുമായി മടങ്ങി. ആന്‍ഡമാന്‍ മൂന്ന് മത്സരങ്ങളും തോറ്റു. ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമായാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: