ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കശ്മീരിന് സംസ്ഥാനപദവിയും പ്രത്യേക പദവിയും ലഭിക്കാന്‍ കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ ജനങ്ങള്‍ കര്‍ഷകരെപ്പോലെ ജീവത്യാഗം ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോടാഹ്വാനം ചെയ്തു. നാഷണല്‍ കോണ്‍ഫറന്‍സിലെ യുവവിഭാഗത്തിന്റെ യോഗത്തെ ഞായറാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു ഫറൂഖ് അബ്ദുള്ള.
ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ പട്ടികയിലില്ലാത്ത കര്‍ഷകമരണത്തിന്റെ കണക്കും ഫറൂഖ് അബ്ദുള്ള തന്റെ പ്രസംഗത്തില്‍ പുറത്തുവിടുകയും ചെയ്തു. 700 കര്‍ഷകര്‍ കര്‍ഷകസമരത്തില്‍ മരിച്ചുവെന്നാണ് ഫറൂഖ് അബ്ദുള്ളയുടെ കലാപാഹ്വാനപ്രസംഗത്തില്‍ പുറത്തുവിട്ട കണക്ക്.
നേരത്തെ ഫറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ളയും കശ്മീരില്‍ കശ്മീരികളല്ലാത്തവര്‍ക്ക് നേരെ അക്രമം നടത്തുന്നത് കശ്മീരിലെ ജനങ്ങള്‍ തന്നെയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുരക്ഷാസേനയുമായുള്ള വെടിവെയ്പിലും ജമ്മുകശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തവരിലും പാകിസ്ഥാന്‍ സ്വദേശികളുണ്ടായിരുന്നു. ഒമര്‍ അബ്ദുള്ളയും പരോക്ഷമായി ജമ്മു കശ്മീരില്‍ കശ്മീരികളല്ലാത്തവര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിക്കുകയായിരുന്നു.
‘കര്‍ഷകര്‍ 11 മാസമായി സമരം നടത്തുന്നു. 700ല്‍ പരം കര്‍ഷകര്‍ മരിച്ചു. കര്‍ഷകര്‍ ജീവത്യാഗം ചെയ്തപ്പോള്‍ കേന്ദ്രം മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിച്ചു. നമ്മളും അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ ജീവത്യാഗം ചെയ്യേണ്ടി വരും. ഓര്‍മ്മിക്കുക, 370-ാം വകുപ്പ്, 35എ, സംസ്ഥാനപദവി ഇത് മൂന്നും തിരിച്ചുകിട്ടണമെങ്കില്‍ നമ്മളും ജീവത്യാഗം ചെയ്യണം. നാഷണല്‍ കോണ്‍ഫറന്‍സ് പക്ഷെ സാഹോദര്യത്തിനെതിരല്ല, അക്രമത്തെ പിന്തുണയ്‌ക്കുകയുമില്ല,’ – ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: