കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടത്തുന്ന പണപ്പിരിവുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. ചികിത്സാ ധനസഹായങ്ങളുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി വന്‍തുകകള്‍ പിരിച്ചെടുക്കുകയും അതുവഴി തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും കേരളത്തില്‍ നിത്യസംഭവമാകുകയാണെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.
ഈ രംഗത്ത് ആത്മാര്‍ത്ഥമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളും സംഘടനകളും കമ്മിറ്റികളുമുണ്ട്. അത്തരം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഈ രംഗത്തെ ചില പുഴുക്കുത്തുകള്‍ അപമാനവും പേരുദോഷവും ഉണ്ടാക്കുകയാണ്. വ്യക്തികള്‍ ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും രോഗിയുടെ പേരില്‍ നിക്ഷേപിക്കുന്ന സംഖ്യയില്‍ നിന്ന് വിഹിതം ആവശ്യപ്പെടുകയും ചെയ്യുന്നതായി ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവര്‍ ചൂണ്ടിക്കാട്ടി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടത്തുന്ന പണപ്പിരിവുമായി ബന്ധപ്പെട്ട അനാരോഗ്യ പ്രവണതകളെ നിയമനിര്‍മ്മാണത്തിലൂടെ മാത്രമെ സാധ്യമാകൂ എന്നും സംസ്ഥാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: