കോഴിക്കോട്: മീന്‍പിടിത്ത ബോട്ടുകള്‍ക്കും സ്പീഡ് ബോട്ടുകള്‍ക്കും ബദല്‍ ഇന്ധനമായി എല്‍പിജി ഉപയോഗിക്കാന്‍ കഴിയുന്ന മറൈന്‍ എല്‍പിജി കിറ്റ് ലോകത്താദ്യമായി വിപണിയിലെത്തി. 26 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സൂര്യാസ് മറൈന്‍ എല്‍പിജി കിറ്റ് രൂപപ്പെടുത്തിയതെന്ന് സിഇഒ അബ്ദുള്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അറുപത്തഞ്ചു ശതമാനം ഇന്ധന ലാഭം ഇത് നല്‍കും. എഞ്ചിനില്‍ ഒരു മാറ്റവും വരുത്താതെ തന്നെ ഉപകരണം നേരിട്ട് ഘടിപ്പിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവും പേറ്റന്റും ലഭിച്ച സൂര്യാസ് കിറ്റുകള്‍ ആലുവയിലാണ് നിര്‍മ്മിക്കുന്നത്. ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡാണ് എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളെ കിറ്റ് പരിചയപ്പെടുത്തുന്നതിനായി ഇന്ന് രാവിലെ എട്ട് മുതല്‍ കോഴിക്കോട് ചാലിയം കടപ്പുറത്ത് ട്രയല്‍ റണ്‍ പ്രോഗ്രാം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: