ചെന്നിത്തല: ചെന്നിത്തല ത്യപ്പെരുംന്തുറ ഗ്രാമപ്പഞ്ചായത്തില്‍ 2019 -20, 2020-21 വര്‍ഷങ്ങളിലെ ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്ട്ടിന്മേല് വകുപ്പ് തല അന്വേഷണം അട്ടിമറിക്കാന്‍ അണിയറനീക്കം. വിഷയത്തില്‍ പ്രമുഖനായ മന്ത്രിയുടെ അടക്കം ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. വകുപ്പ് തല അന്വേഷണത്തിന് ആദ്യഘട്ടം ശിപാര്‍ശ ഉണ്ടായെങ്കിലും തുടര്‍ നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. ഭരണ പക്ഷ അനുകൂല ഉദ്യോഗസ്ഥ ലോബിയും ഇതിന് പിന്നിലുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ പൊതുജനസമക്ഷം പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ പല അവ്യക്തതകള്‍ക്കും ബന്ധപ്പെട്ടവര്‍ മറുപടിയും നല്‍കിയിട്ടില്ല.
എന്നാല്‍ ഈ വിചിത്രമായ ന്യായം നിരത്തിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകിക്കുന്നത്. ഇ.എന്‍. നാരായണന് പ്രസിഡന്റായ കാലയളവിലെ നിരവധി പദ്ധതികളിലുണ്ടായ കൃത്യനിര്‍വഹണത്തിലെ അപാകങ്ങള്‍ സംസ്ഥാന ലോക്കല്‍ഫണ്ട് ആഡിറ്റ് വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. സിഎഫ്എല്‍ടിസിയിലേക്കു മരുന്നു നല്‍കുന്നതിനായി ചെറുകോല്‍ മംഗളോദയം കണ്‍സ്യൂമര്‍ കോ- ഓപ്പറേറ്റിവ് സ്റ്റോഴ്സിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്‍സിന്റെ ക്വട്ടേഷന്‍പ്രകാരം മരുന്നുവാങ്ങിയതിലും ശുചീകരണത്തൊഴിലാളികളെ നിയമിച്ചതിലും അഴിമതി നടന്നു.
കെവിഡ് രോഗികളെ താമസിപ്പിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ച സിഎഫ്എല്‍ടിസിയുടെ പ്രവര്‍ത്തനത്തിനായുള്ള തനത്ഫണ്ടില്‍നിന്നു മുപ്പത്തിയഞ്ചുലക്ഷംരൂപ കൊണ്ടു നിര്‍മിച്ച താത്കാലിക ഹാളിന്റെ അപാകം ചൂണ്ടികാണിച്ച് ഹാളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. അന്നത്തെ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്കു കരാര്‍ നല്കി പ്രവൃത്തി നടത്തി പണംതട്ടിയെന്ന് അന്നത്തെ ഭരണസമിതിയില്‍ ആരോപണമുയര്‍ന്നിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: