കൊല്ലം: കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനു കീഴില്‍ ജില്ലയില്‍ വെയര്‍ഹൗസ് സ്ഥാപിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ആദ്യഘട്ടം 101.44 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാന്‍ ശേഷിയുള്ള 415 വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊല്ലം ജില്ലയിലും നടപടികള്‍ ആരംഭിച്ചത്. സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ സംഭരണ ശാലകള്‍ ഇല്ലാത്ത ജില്ലയാണ് കൊല്ലം.
കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ വെയര്‍ ഹൗസ് സ്ഥാപിക്കാനുളള പ്രോജക്ട് എച്ച്പിസിഎല്ലിന്റെ ഇടപ്പള്ളിക്കോട്ടയിലുളള സ്ഥലത്ത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു. ഇടപ്പളളികോട്ടയില് ദേശീയ പാതയ്ക്ക് സമീപം എച്ച്പിസിഎല്ലിന്റെ ഉടമസ്ഥതയിലുളള 27 ഏക്കര്‍ 6 ആര് സ്ഥലം സംഭരണശാല സ്ഥാപിക്കാന്‍ അനുയോജ്യമാണെന്നും എംപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: