ന്യൂദല്‍ഹി: നവംബര്‍ മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചത് 1,31,526 കോടി രൂപ. ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും കൂടിയ രണ്ടാമത്തെ വരുമാനമാണിത്. ഈ വര്‍ഷം ഏപ്രിലില്‍ 1,39,708 കോടിയായിരുന്നു ജിഎസ്ടി വരുമാനം.
തരം തിരിച്ചുളള കണക്കുകള്‍ പ്രകാരം കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം വഴി (സിജിഎസ്ടി) 23,978 കോടി രൂപയാണ് ലഭിച്ചത്. അതേസമയം സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (എസ്ജിഎസ്ടി) 31,127 കോടിയും സംയോജിത ചരക്ക് സേവന നികുതി വരുമാനം (ഐജിഎസ്ടി) 66,815 കോടിയുമാണ് (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് സമാഹരിച്ച 32,165 കോടി ഉള്‍പ്പെടെ). ചരക്കുകളുടെ ഇറക്കുമതിയില്‍ സമാഹരിച്ച 653 കോടി ഉള്‍പ്പെടെ 9,606 കോടി രൂപയാണ് നികുതി വരുമാനം.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ 2021 നവംബര്‍ മൂന്നിന് അനുവദിച്ചിരുന്നു. കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനത്തിന്റെ വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയത്. കേരളത്തിന് ജിഎസ്ടി വരുമാനത്തില്‍ 36ശതമാനം വര്‍ധനവാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: