ന്യൂദല്‍ഹി: കര്‍ഷക സമരങ്ങള്‍ക്കിടെ കര്‍ഷകര്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അതു കൊണ്ട് തന്നെ നഷ്ടപരിഹാരം നല്‍കുന്നത് ആലോചനയില്ലെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സമരങ്ങള്‍ക്കിടെ എഴുനൂറ് കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നാണ് കര്‍ഷക സംഘടനകളുടെ അവകാശവാദം. എന്നാല്‍, ഇതു തള്ളുന്നതാണ് കേന്ദ്ര കൃഷിമന്ത്രിയുടെ മറുപടി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി നവംബര്‍ 19ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതിന്റെ ചുവടുപിടിച്ചുള്ള നടപടികളും സര്‍ക്കാര്‍ പിന്നീട് പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നായിരുന്നു കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ കൃഷിമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളില്ലെന്നും അതിനാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനാകില്ലെന്നുമാണ് കൃഷിമന്ത്രി രേഖാമൂലം എഴുതി നല്കിയ മറുപടിയിലൂടെ സഭയെ അറിയിച്ചത്. നിയമങ്ങള്‍ പിന്‍വലിച്ച ശേഷവും ഗതാഗത തടസ്സം സൃഷ്ടിച്ച് സമരം തുടരുന്നതിനെതിരെ ഡല്‍ഹിയിലെ ജനങ്ങള്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണോ സമരമെന്ന് വലത് രാഷ്ട്രീയ നിരീക്ഷകരും ചോദ്യം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: