ന്യൂദല്‍ഹി: ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തീക്ഷണമായ ചാരക്കണ്ണുകളുള്ള ഇസ്രയേലിന്റെ അത്യാധുനിക ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യ വിന്യസിച്ചു. നാല് ഹെറോണ്‍ ഡ്രോണുകളാണ് ഇസ്രയേല്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്.
കോവിഡ് മഹാമാരി മൂലം ഹെറോണ്‍ ഡ്രോണുകള്‍ വിതരണം ചെയ്യുന്നത് വൈകി. എന്നാല്‍ ഇപ്പോള്‍ ഇസ്രയേല്‍ ഈ അത്യാധുനിക ഡ്രോണുകള്‍ വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്. പ്രതിരോധമന്ത്രാലയത്തിന് അടിയന്തിര ധനകാര്യ അധികാരം പ്രധാനമന്ത്രി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നാല് ഡ്രോണുകള്‍ വാങ്ങിയത്. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ആയുധങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപ വരെ അനുവദിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ പ്രത്യേക അനുമതി.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലാണ് ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിക്കുക. ഇപ്പോള്‍ ഇന്ത്യയുടെ കയ്യിലുള്ള പഴയ തലമുറയില്‍പ്പെട്ട ഹെറോണിനേക്കാള്‍ അത്യാധുനികമായി ഇസ്രയേല്‍ നല്കിയ പുതിയ ഹെറോണ്‍ ഡ്രോണുകള്‍. ഒരിയ്ക്കലും ശത്രുക്കള്‍ക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയാത്ത ശേഷിയുള്ളവയാണ് ഈ ഹെറോണ്‍ ഡ്രോണുകള്‍. ശത്രുവിനെ നിരീക്ഷിക്കുന്നതോടൊപ്പം രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ശത്രുസങ്കേതങ്ങളില്‍ കയറി നിരീക്ഷണം നടത്താനും ഇവയ്ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: