ന്യൂദല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആര്‍ടിസിപിആര്‍, ആന്റിജന്‍ ടെസ്റ്റുകളില്‍ നിന്ന് പ്രതിരോധിച്ചു നില്‍ക്കില്ലെന്നും രോഗം തിരിച്ചറിയാമെന്നും കേന്ദ്രസര്‍ക്കാര്‍. കോവിഡ് തിരിച്ചറിയുന്ന പോലെ ഒമിക്രോണ്‍ വൈറസിനേയും പരിശോധനയില്‍ കണ്ടെത്താം. എന്നാല്‍, രോഗം മാത്രമാണ് തിരിച്ചറിയുക എന്നും വകഭേദം ഒമിക്രോണ്‍ ആണോ എന്നതിനു ജനികത പരിശോധന ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതിനാല്‍ ഒമിക്രോണിനെ തടയാന്‍ ഇപ്പോള്‍ നടത്തുന്ന പരിശോധന കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ഇന്ത്യയില്‍ രൂപപ്പെട്ട ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടിയാണ് ഒമിക്രോണിന്റെ പ്രഹരശേഷിയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യാ വിഭജനകാലത്ത് കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര് ഡെല്‍റ്റ് ആക്രമണത്തില്‍ മരിച്ചതായാണ് കണക്കുകള്‍.
ഇന്ത്യയില്‍ രണ്ടാം തരംഗം സൃഷ്ടിച്ച ഡെല്‍റ്റ വൈറസ് വകഭേദം എത്രത്തോളം മാരകമായിരുന്നുവെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അതിന്റെ ആറ് മടങ്ങ് പ്രഹരശേഷിയുണ്ട് ഒമിക്രോണിനെന്ന ചില ശാസ്ത്രജ്ഞരുടെ വാദമാണ് ആരോഗ്യവിദഗ്ധരെയും രാഷ്ട്രീയനേതാക്കളെയും ഭയചകിതരാക്കുന്നത്. ആര്‍ടിപിസിആര്‍ വഴി ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും. ഈ വകഭേദം രൂപംകൊണ്ട ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ പേര് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. നവമ്പര്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയിലെ ഗവേഷകനായ ഡോ.ആംഗെലിക് കൂറ്റ്സിയാണ് ഒമിക്രോണിനെ കണ്ടെത്തിയത്. ഉടനെ അദ്ദേഹം ലോകാരോഗ്യസംഘടനയെ വിവരമറിയിച്ചു. വളരെ നേരത്തെ ഒമിക്രോണിനെ കണ്ടുപിടിക്കാനായി എന്നത് ആശ്വാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വൈറസിനെ അത്ര ഭയപ്പെടേണ്ടതില്ല എന്നാണ് ഡോ. കൂറ്റ്സി പറഞ്ഞതെങ്കിലും ആകെ 50ഓളം ജനിതകമാറ്റം നടന്ന വകഭേദമാണെന്നും അതില്‍ 30ഓളം മാറ്റങ്ങള്‍ സ്പൈക് പ്രോട്ടീനിലാണ് സംഭവിച്ചതെന്നും ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: