മാനസ(ബ്രസീല്‍): ചതുര്‍രാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായി രണ്ടാം തോല്‍വി. ചിലിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങി. ആദ്യ മത്സരത്തില്‍ ഇന്ത്യ ബ്രസീലിനോട് തോറ്റിരുന്നു.
കളിയുടെ പതിനാലാം മിനിറ്റില്‍ സ്ട്രൈക്കര്‍ മരിയ ഗോള്‍ നേടി ചിലിയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ചിലി 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി ചിലി 3-0 ന്റെ വിജയം സ്വന്തമാക്കി. 84, 85 മിനിറ്റുകളിലാണ് ചിലി അവസാന ഗോളുകള്‍ നേടിയത്.
ബ്രസീലിനെതിരെ കളിച്ച ടീമില്‍ മൂന്ന്് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. അതിഥി ചൗഹാവന് പകരം ലിന്റ്റോയിങ്ഗാബി ദേവിയേയും കമലാ ദേവി, ഡാങ്മി ഗ്രെയ്സ് എന്നിവര്‍ക്ക് പകരം മാര്‍ട്ടിന , മനിസ എന്നിവരെയും ഉള്‍പ്പെടുത്തി.
ആറാം മിനിറ്റില്‍ ഇന്ത്യക്ക്് മികച്ചൊരു അവസരം ലഭിച്ചതാണ്. ബ്രസീലിനെതിരെ ഗോള്‍ നേടിയ മനീഷ കല്യാണിണ് പക്ഷെ ലക്ഷ്യം നേടാനായില്ല. മനീഷയുടെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്കായിരുന്നു. പിന്നീട് ചിലിയുടെ ആധിപത്യമാണ് കണ്ടത്. 14-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ രണ്ട് ഗോളും നേടി വിജയം ഉറപ്പിച്ചു.
ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച വെനേസ്വലയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: