Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കേരളത്തിന്റെ വിനാശത്തിനോ കെ-റെയില്‍ ?

കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന്നതിനും, പാരിസ്ഥിതിക ദുരന്തം ഒഴിവാക്കുന്നതിനും കെ-റെയില്‍ കമ്പനി വിഭാവനം ചെയ്തിരിക്കുന്ന ഈ അര്‍ധ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി ഉപേക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ തയ്യാറാവണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 05:00 am IST
inArticle

കെ. ഭാഗ്യനാഥന്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്റര്‍ നീളത്തില്‍ കേരള സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സില്‍വര്‍ലൈന്‍ (കെ-റെയില്‍) എന്ന അര്‍ധ അതിവേഗ റെയില്‍ പാത കേരളത്തിലെ സാമ്പത്തിക സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയാകും. 63641 കോടി രൂപ അടങ്കലിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനായി സ്ഥലം അളന്ന് തിരിച്ച് കല്ലിടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

കേരള സര്‍ക്കാരും റെയില്‍വേയും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതിനടത്തിപ്പിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 2027 ല്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതിക്ക് 63641 കോടി രൂപ അടങ്കല്‍ തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും പാരിസ്ഥിതിക ആഘാത ലഘൂകരണത്തിനുള്ള വകയിരുത്തല്‍, നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം എന്നിവ മൂലം നിര്‍മാണച്ചെലവ് ഇരട്ടിയോളം ആകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ചെലവിന്റെ 10 ശതമാനം മുതല്‍മുടക്കില്‍നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്. പദ്ധതിക്കായി 1198 ഹെക്ടര്‍ സ്വകാര്യഭൂമി ഉള്‍പ്പെടെ 1380 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഇത് വന്‍ കുടിയൊഴിപ്പിക്കലിന് കാരണമാകും. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെയുള്ള കേരളത്തിലെ എല്ലാ പരിസ്ഥിതി മേഖലകല്‍ലും അപരിഹാര്യമായ തീരാനഷ്ടങ്ങള്‍ക്ക് പദ്ധതി ഇടയാക്കും.  

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ദീര്‍ഘദൂര തീവണ്ടികള്‍ ഓടിക്കാനുള്ള സൗകര്യം ഇപ്പോള്‍തന്നെ ഇന്ത്യന്‍ റെയില്‍വേയ്‌ക്കുണ്ട്. ഷൊര്‍ണൂര്‍  റെയില്‍വേ സ്റ്റേഷനിലെ സമയ നഷ്ടം പരിഹരിക്കല്‍, ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, സാധ്യമാവുന്നിടത്തെല്ലാം വളവുകള്‍ ഒഴിവാക്കല്‍, പാത ഇരട്ടിപ്പിക്കല്‍, പുതിയ പാത നിര്‍മിക്കല്‍ എന്നിവ വഴി 6 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസര്‍കോട് എത്തുന്ന രീതിയില്‍ റെയില്‍വേ വികസനം നടപ്പാക്കുമ്പോള്‍ യാത്രാദുരിതത്തിന് പരിഹാരമാകും. ഇക്കാര്യത്തിന് നിര്‍ദ്ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയുടെ പത്തിലൊന്ന് മുതല്‍മുടക്കു പോലും വരില്ല.

സില്‍വര്‍ലൈന്‍ കൊണ്ട് ഉണ്ടാകുമെന്ന് പറയുന്ന നേട്ടങ്ങള്‍ എല്ലാം ഊതിപ്പെരുപ്പിക്കപ്പെട്ടതോ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതോ അല്ല. മറ്റ് ധാരാളം ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ, ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് അഴിമതി നടത്താനും, കമ്മീഷന്‍ നേടാനും വേണ്ടിയാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാവുന്ന റെയില്‍വേ ട്രാക്കുകളും വാഗണുകളും എഞ്ചിനും തദ്ദേശീയമായി വികസിപ്പിച്ച സമയത്താണ് പൂര്‍ണമായും വിദേശ സാങ്കേതിക വിദ്യയും സാമഗ്രികളും ഇറക്കുമതി ചെയ്ത് ഇത്തരം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കേതിക സഹായം ലഭ്യമാക്കുന്ന ജപ്പാന്‍ സ്ഥാപനം തന്നെ വിദേശ വായ്‌പകളും സംഘടിപ്പിച്ചു തരുമെന്നും പറയുന്നു. ഇത് അവരുടെ ദേശീയ താല്‍പര്യവും ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിയും, അവിടുത്തെ ജനങ്ങള്‍ക്കും വിദഗ്ധന്മാര്‍ക്കും തൊഴില്‍ ലഭ്യതയും ഉറപ്പിക്കുന്നതിനുള്ള ഒരു ഉദ്യമമായേ കാണാന്‍ കഴിയൂ.

കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന്നതിനും,  പാരിസ്ഥിതിക ദുരന്തം ഒഴിവാക്കുന്നതിനും കെ-റെയില്‍ കമ്പനി വിഭാവനം ചെയ്തിരിക്കുന്ന ഈ അര്‍ധ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി ഉപേക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ തയ്യാറാവണം.

പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതിനും അനേകായിരം പേരുടെ ജീവനോപാധികള്‍ നശിപ്പിക്കുന്നതും, ഗതാഗത സൗകര്യങ്ങള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കുന്നതും ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിക്കുന്നതും പാരിസ്ഥിതികമായി മഹാദുരന്തം ആയിത്തീരാന്‍ ഇടയുള്ളതുമായ ഈ പദ്ധതിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരണം.

(സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സമ്പര്‍ക്ക പ്രമുഖാണ് ലേഖകന്‍)

Tags: K rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.