തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നും കഴിഞ്ഞ ദിവസം മുതല്‍ കൊച്ചിക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ തലസ്ഥാനത്തുനിന്നും കൊച്ചിയില്‍ എത്തുന്ന രീതിയില്‍ ഇന്‍ഡിഗോയാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 9.45ന് കൊച്ചിയില്‍ നിന്നെത്തുന്ന വിമാനം വൈകിട്ട് 5.30 ന് കൊച്ചിയിലേക്ക് മടങ്ങും.
ഇന്‍ഡിഗോയും എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള തര്കങ്ങളെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം കൊച്ചി വിമാന സര്‍വീസ് നിര്‍ത്തിയത്. ഇതേ തുടര്‍ന്ന് കൊച്ചിയിലേക്ക് എത്തണമെങ്കില്‍ ബസിനെയോ ട്രെയിനിനേയോ ആശ്രയിക്കണമായിരുന്നു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സര്‍ക്കാറിന്റെ കെ. റെയില്‍ പദ്ധതിക്ക് അദാനി കൂടുതല ആഭ്യന്തര സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നത് ഭീഷണിയാണ്.
ഇതിന് പുറമെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന മുംബൈ, മംഗളൂരു, ലക്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, ഗുവാഹത്തി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവളങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ചും സര്‍ക്കുലര്‍ സര്‍വീസുകളും അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ 15ന് പൂനെയിലേക്കും തിരുവനന്തപുരത്ത് നിന്നും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദല്‍ഹിയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി ആരംഭിച്ചേക്കും. ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ സര്‍വീസുകളുണ്ടാവും. തിരുവനന്തപുരത്തെ ഗ്രൂപ്പിന്റെ ഹബ്ബാക്കാനാണ് അദാനി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ആകാശത്തിലും കടലിലും അദാനി ഗ്രൂപ്പിന് മേല്‍കൈ ലഭിക്കും. ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങില്‍ നിന്നും വിമാന സര്‍വീസുകള്‍ തിരുവന്തപുരത്ത് എത്തിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഇതിനായി വിമാന കമ്പനികളുമായി ആദ്യവട്ട ചര്‍ച്ചകള്‍ അദാനി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: