തിരുവനന്തപുരം: ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് നടക്കുന്ന ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനചടങ്ങില്‍ കാര്‍ത്തിക സുരേഷും ടൊവീനോ തോമസും താര ശോഭ പകരും. ഇരുവരും പ്രത്യേക അതിഥികളായെത്തും. തിരുവനന്തപുരത്ത് ഇരുവരും ഒന്നിച്ചു പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയാണിത്. ജി സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന വാശി എന്ന സിനിമയിലെ നായികാ നായകന്മാരായ ഇരുവരും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി തലസ്ഥാനത്തുണ്ട്.
കവടിയാര്‍ ഉദയ പാലസ് കണ്വന്ഷന് സെന്ററില്‍ വൈകിട്ട് 5.30 നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ എല്‍ മുരുകന്, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എംപി, മണിയന്‍പിള്ള രാജു, നടിമാരായ അംബിക, രാധ, മേനക സുരേഷ്, ജലജ, ചിപ്പി രഞ്ജിത്ത്, ഫിലിം ചേംമ്പര്‍ പ്രസിഡന്റ് ജി സുരേഷ്കുമാര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത്ത്, സെക്രട്ടറി ബി രാകേഷ്, ടെലിവിഷന്‍ ഫെര്‍ട്ടേണിറ്റി ചെയര്മാന് ജി ജയകുമാര്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗം സന്ദീപ് സേനന് തുടങ്ങിയവരും പങ്കെടുക്കും.ചടങ്ങില്‍ രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: