മുംബൈ: മഹാരാഷ്‌ട്ര സംസ്ഥാന സഹകരണബാങ്കിലെ (എംഎസ് സി) 25,000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ശിവസേന നേതാവ് അര്‍ജുന്‍ കോട്കറുടെ വിവിധ ബിസിനസ് കേന്ദ്രങ്ങളിലും വസതികളിലും റെയ്ഡ് നടത്തി. ശിവസേനാനേതാവിന്റെ ഔറംഗബാദിലെയും പരിസരപ്രദേശങ്ങളിലെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജല്‍നയിലെ ഭാഗ്യനഗര്‍ ബംഗ്ലാവിലും പരിശോധന നടന്നു.
കാര്‍ഷികോല്‍പന്ന വിപണി സമിതി തലവന്‍ കൂടിയാണ് അര്‍ജുന്‍ കോട്കര്‍. വിവിധ കേന്ദ്രങ്ങളില്‍ പല ടീമുകളായി തിരിഞ്ഞാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ജല്‍നയിലെ വീട്ടില്‍ 12 പേരടങ്ങുന്ന സംഘമാണ് എത്തിയത്.
അര്‍ജുന്‍ കോട്കര്‍ 10000 കൃഷിക്കാരുടെ ഭൂമി തട്ടിയെടുത്തുവെന്നാണ് ബിജെപി നേതാവ് കിരി സോമയ്യ ആരോപിക്കുന്നത്. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മന്ത്രിയും ഇപ്പോള്‍ ജല്‍ന എംഎല്‍എയുമാണ് അര്‍ജുന്‍ കോട്കര്‍. എംഎസ് സി ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ടാണ് ഈ റെയ്‌ഡെന്ന് പറയുന്നു.
ഇതേ തിരിമറിയുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലുള്ള 65 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തിരുന്നു. 2019 സപ്തംബറില്‍ എന്‍സിപി നേതാവ് ശരത്പവാറിന്റെയും മരുമകന്‍ അജിത് പവാറിന്റെയും പേരില്‍ ഇഡി കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തിരുന്നു.
മറ്റ് ഏതാനും ശിവസേനാ നേതാക്കളും ഇഡിയുടെ വലയില്‍ കുരുങ്ങിയിട്ടുണ്ട്. ഭാവന ഗവാലി എന്ന ശിവസേന എംപിയും ഈ അഴിമതില്‍ കുടുങ്ങിയിട്ടുണ്ട്. അനില്‍ പരബ് എന്ന ശിവസേന നേതാവിനെതിരെയും ഇഡി അന്വേഷണം നടക്കുന്നുണ്ട്.
മറ്റൊരു സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് അനന്ത്‌റാവു അത്സുലിന്റെ വീട് ഇഡി റെയ്ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: