കണ്ണൂര്‍: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഹലാല്‍ വിവാദം സംഘപരിവാറിന്റെ അജണ്ട ആണെന്ന് പിണറായി. ഹലാല്‍ വിവാദം ഉയര്‍ത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ വേണ്ടിയാണ്. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി. ധര്‍മടം സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകകായിരുന്നു പിണറായി. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്നേ അര്‍ത്ഥമുള്ളൂ.
ദേശീയ തലത്തിലുള്ള അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ നല്കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. ഇക്കാര്യം അന്ന് ജോണ്‍ ബ്രിട്ടാസ് എംപി ദേശാഭിമാനിയില്‍ എഴുതിയിട്ടുണ്ട്. ഇതോടെ ഹലാല്‍ വിവാദത്തിന്റെ പൊള്ളത്തരം എല്ലാവര്ക്കും മനസിലായെന്നും പിണറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: