രജനികാന്ത് നായകനായ അണ്ണാത്തെ ചിത്രം നവംബര്‍ 4നാണ് തിയേറ്ററുകളില്‍ റിലീസായത്. റീലിസായി 21 ദിവസം പിന്നിടുമ്പോള്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തി. ശിവ സംവിധാനം ചെയ്ത സിനിമ 180 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 1,100 കൂടുതല്‍ തിയേറ്ററില്‍ റിലീസായ ചിത്രം ആദ്യ ആഴ്ച കൊണ്ട് ആയിരം കോടി വരുമാനം നേടി. നയന്‍താര, കീര്‍ത്തി സുരേഷ്, കുഷ്ബു, ജഗപതി ബാബു തുടങ്ങിയ വലിയ താരനിര തന്നെ അടങ്ങിയിട്ടുണ്ട്. ഡി. ഇമ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവിസിന്റെ ബാനറിലാണ് ചിത്രം ഇറങ്ങിയത്. വരും ദിവസങ്ങളില്‍ സണ്‍ ടിവിയിലും ചിത്രം പ്രദര്‍ശിപ്പിക്കും.
ലോക്ക്ഡൗണിന് ശേഷം തിയേറ്റര്‍ റിലീസിന് എത്തിയ സിനിമക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കോവിഡിന് ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടറാണ് തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് ആദ്യം എത്തിയത്. തോട്ടുപിന്നാലെ ദീപാവലി റിലീസ് ആയി രജനികാന്ത് ചിത്രം അണ്ണാത്തെയാണ് എത്തിയത്.
സമീപകാലത്ത് ഒരു രജനി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം റിവ്യൂാണ് അണ്ണാത്തേക്ക് ലഭിച്ചത്. പക്ഷേ സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ക്ക് ബോക്സ് ഓഫീസിനെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ അണ്ണാത്തെ നേടിയത് 228 കോടിയാണ്. തമിഴ്നാട്ടില്‍ നിന്നു മാത്രം 142.05 കോടിയും, കര്‍ണ്ണാടകത്തില്‍ നിന്ന് 11 കോടിയുമാണ് നേടിയത്.
സണ്‍ പിക്ക്ചേര്സാണ് രജനീകാന്തിന്റെ അടുത്ത ചിത്രവും നിര്‍മ്മിക്കുന്നത്. പാണ്ഡിരാജാണ് ഈ ചിത്രത്തിന്റെ സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: