ന്യൂദല്‍ഹി : കോണ്‍ഗ്രസ് വിമത എംഎല്‍എ അതിഥി സിങ് ബിജെപിയില്‍ ചേര്‍ന്നു. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങില്‍ നിന്നാണ് അതിഥി സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
അതിഥിക്കൊപ്പം ബഹുജന്‍ സമാജ്വാദി പാര്‍ട്ടി വിട്ട അസംഗഢ് വന്ദന സിങ് എംഎല്‍എയും ബിജെപി അംഗത്വം സ്വീകരിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്. പ്രിയങ്ക വാദ്രയുടെ അടുത്ത അനുയായികളില്‍ ഒരാള്‍ കൂടിയായിരുന്നു അവര്‍.
കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദിതി സിങ് റായ്ബറേലിയില്‍ നിന്ന് വിജയിച്ച് യുപി നിയമസഭയിലേക്കെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതോടെ അവരെ വിമതയായി പൊതുജനം മുമ്പാകെ അവരെ വിമതയായി ചിത്രീകരിക്കുകയായിരുന്നു. ഇതോടെ അദിതി കോണ്‍ഗ്രസ് പാളയത്തില്‍ നിന്നകന്നു.
യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതിഥി ബിജെപി ചേര്‍ന്നത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഥി വിജയിച്ചത്. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പിന്‍വലിക്കുമ്പോഴും പ്രിയങ്ക ഇതിനെ എതിര്‍ക്കുകയാണ്. ശരിക്കും അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അവര്‍ വിഷയം രാഷ്ട്രീവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിഥി പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: