ഒ.കെ.എന്‍ തമ്പുരാന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ജനവിധി എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. പ്രേം എന്ന ഒരു അധ്യാപകന്റെ കഥയാണ് ഇതിലൂടെ പറയുന്നത്. സകൂളിലെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരു അധ്യാപകനാണ് പ്രേം. സ്കൂളിലെ എന്ത് കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍, സാധാരണക്കാരായ കുട്ടികള്‍ക്ക് ഫ്രീയായി ട്യൂഷന് വരെ കൊടുക്കാറുണ്ട്.
കഠിന അധ്വാനത്തിന് ഫലമായി പ്രേം ഡോക്ടറേറ്റ് നേടി. ഈ സന്തോഷം സ്കൂള്‍ മുഴുവന്‍ കൊണ്ടാടുന്നു. എന്നാല്‍ ഒരു അധ്യാപികയ്ക്ക് പ്രേമിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അധ്യാപിക സുഹൃത്തുക്കളോട് അത് തുറന്നു പറയുകയും ചെയ്യുന്നു.
സ്കൂളില്‍ പഠിക്കുന്ന ശ്രുതിയെന്ന കുട്ടിയെ പെട്ടന്ന് കാണാതാവുന്നു. സ്കൂളിലെ പ്രിന്‍സിപ്പലും അധ്യാപകരും ശ്രുതിയുടെ അമ്മയുമായി സംസാരിച്ച ശേഷം, പോലീസില്‍ പരാതി കൊടുക്കുന്നു. അടുത്ത ദിവസം, ശ്രുതിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞത്. കരിങ്കല്‍ കോറിയുടെ അടുത്ത് വെള്ളത്തില്‍ പൊങ്ങി കിടന്ന ശ്രുതിയുടെ മൃതശരീരം കണ്ട് എല്ലാവരും ഞെട്ടി. സ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം തുടങ്ങി. പോലീസിനെ സഹായിക്കാന്‍ ഒരു ബന്ധുവിനെപോലെ പ്രേം കൂടെ ഉണ്ടായിരുന്നു. വ്യത്യസ്തമായ അവതരണത്തോടെയാണ് ജനവിധി അവതരിപ്പികുന്നത്.
യൂണിവേഴ്സല്‍ മിറര്‍ പ്രൊഡക്ഷനും, റ്റീസ പ്രസന്‍സിന്റെയും ബാനറില്‍, ഒ.എസ്. സംഗീത് ആണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ- ഹക്കീം വില്ലന്‍ന്നുര്‍, ഗാനരചന- പി.ടി. അബ്ദുറഹിമാന്, സംഗീതം- സംഗീത കോയിപ്പാട്, പിആര്‍ഒ- അയ്മനം സാജന്.
ജലീല്‍ ഒറ്റപ്പാലം, ദിലീപ് മാള, സായൂജ് കുന്നംകുളം,ജഠ അബ്ദുറഹിമാന്, ഡോള്‍ബി ഹമീദ്, കുഞ്ഞു അരീക്കോട്, ബെന്നി, സുശീല്‍ വണ്ടൂര്‍, നസീര്‍ അലി, ബിനു വണ്ടൂര്‍, റഷീദ് നിലമ്പൂര്‍, ഓമനക്കുട്ടന്, അല്‍ശബാബ്, ആമീന്‍, അനഘ, നിജില, ബേബിതീര്‍തഥ, ഭാഗ്യലക്ഷ്മി വി.രഞ്ജിഷ, ശ്രീകലമുകുന്ദന്‍, ഷീജഷിനോ, ഷിനിവിനോദ്, നിമ്മി, അമ്മു, ബീന ഗോപകുമാര്‍, സ്മിത തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: