കോഴിക്കോട്: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് പി. ഗോവിന്ദപ്പിള്ളയെ പാര്‍ട്ടി പുറത്താക്കിയ കാലത്തെ വസ്തുതകള്‍ പുറത്തുവിട്ട ജി. ശക്തിധരനെതിരേ സഖാക്കളുടെ നികൃഷ്ടമായ പ്രതികരണം. പാര്‍ട്ടിക്ക് നല്കിയ സംഭാവന സ്വന്തം അക്കൗണ്ടില്‍ മാറി, പാര്‍ട്ടിക്ക് കൊടുക്കാത്ത ‘മന്ത്രി’യെ (മുഖ്യ?) ക്കുറിച്ചുള്ള വിമര്‍ശനങ്ങളും ദത്തുവിവാദക്കേസിലെ അനുപമയുടെ പക്ഷത്തുനിന്ന്, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ശക്തിധരന് പാര്‍ട്ടിയെ വിമര്‍ശിച്ചതും എല്ലാം കണക്കിലെടുത്താണ് ആക്ഷേപങ്ങള്‍.
ഇവരില്‍ തലസ്ഥാനത്ത് പാര്‍ട്ടിയുടെ അനൗദ്യോഗിക വക്താവായ ഷാജി ചാള്‍സ് നടത്തിയത് അതിനീച പ്രതികരണമാണ്. അതിന് ശക്തിധരന് കൊടുത്ത മറുപടി സിപിഎമ്മിന്റെ ചങ്കില് കൊള്ളുന്നതായി. ജി. ശക്തിധരന് ഫേസ്ബുക്കിലാണ് അഭിപ്രായം എഴുതിയത്. ഫേസ്ബുക്കില്‍, പേരക്കുട്ടിയെ ലാളിക്കുന്ന ചിത്രമാണ് ശക്തിധരന് ചേര്‍ത്തിരുന്നത്. അതിനെ പരാമര്‍ശിച്ച് സഖാവ് ഷാജി ചാള്‍സ് എഴുതിയ പ്രതികരണം ഇങ്ങനെ: ”ഒരു സംശയം ചോയിച്ചോട്ടെ തന്റെ കൈയില്‍ ഇരിക്കുന്ന കൊച്ചുമകള്‍ വളര്‍ന്നു വലുതായി കല്യാണം കഴിക്കുന്നതിനു മുന്നേ ഒരു ഭാര്യയുള്ളവന്റെ കൊച്ചിനെ വയറ്റിലാക്കി വന്നാല്‍ താന്‍ എങ്ങനെ നേരിടും ആ പ്രശ്നം?”
പേരക്കുട്ടിയുടെ മാനം രക്ഷിക്കാന്‍ പ്രൊഫൈല്‍ ചിത്രംതന്നെ ശക്തിധരന് മാറ്റേണ്ടിവന്നു. മാത്രമല്ല ഷാജി ചാള്‍സിന്റെ പ്രതികരണം ചെറകുറിപ്പോടെ സിപിഎം നേതാവും വീണ്ടും സംസ്ഥാന സെക്രട്ടറിയാകാന്‍ തയാറായിരിക്കുന്നയാളുമായ കോടിയേരി ബാലകൃഷ്ണന് അയച്ചുകൊടുത്തു. ”സഖാവിന്റെ പാര്ട്ടിക്കാരന് ഷാജി ചാള്‍സ് ഇന്ന് രാവിലെ എന്റെ ഫേസ്ബുക് പോസ്റ്റിന് കീഴില്‍ നല്കിയ മറുപടിയാണ് ചുവടെ.
എന്റെ പേരക്കുട്ടിക്ക് ഒരുവയസ്സേ ആയിട്ടുള്ളു. എഫ്ബിയില്‍ ആ കുഞ്ഞിന്റെ പ്രൊഫൈല്‍ ചിത്രമാണ് കൊടുത്തിരിക്കുന്നത്. അത് വെച്ചാണ് ഇയാള്‍ ചുവടെയുള്ള കമന്റ് ഇട്ടിരിക്കുന്നത്. ഇവനൊക്കെയാണ് സഖാവിന്റെ ഇപ്പോഴത്തെ അനുയായികള്‍, എന്നാണ് ശക്തിധരന്റെ കുറിപ്പില്‍. ഷാജി ചാള്‍സിന് ശക്തിധരന് നല്കിയ മറുപടിയാണ് പാര്‍ട്ടിയുടെ ചങ്കില് കൊണ്ടിരിക്കുന്നത്: ”ഞാന്‍ ഈ ചോദ്യം സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനോട് ചോദിക്കണം” എന്നാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: