കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം നേടാനായെങ്കിലും കടുത്ത മത്സരക്രമത്തില്‍ വലഞ്ഞ ന്യൂസിലന്‍ഡിനെതിരെയാണ് ഈ വിജയമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണമെന്ന് ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്.
ലോകകപ്പ് ഫൈനലിന് തൊട്ടുപിന്നാലെയാണ് ന്യൂസിലന്‍ഡ് ഇന്ത്യയുമായി മൂന്ന് മത്സരങ്ങളുടെ പരമ്പര കളിച്ചത്. ചില പ്രമുഖ കളിക്കാര്‍ക്കു ന്യൂസിലന്‍ഡും ഇന്ത്യയും വിശ്രമം അനുവദിച്ചിരുന്നു. വിജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ട്. എല്ലാവരും ഭംഗിയായി കളിച്ചു. മികച്ചൊരു പരമ്പരയായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിന്റെ ദുരവസ്ഥ മനസിലാക്കണം. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ന്യൂസിലന്‍ഡ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തി. ആറു ദിവസത്തിനുളളില്‍ അവര്ക്ക്് മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടിവന്നു.
ലോകകപ്പ് ഫൈനലില്‍ കളിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ദ്രാവിഡ് പറഞ്ഞു. ദുബായില്‍ നവംബര്‍ 14 നായിരുന്നു ലോകകപ്പ് ഫൈനല്‍. അതിനുശേഷം 24 മണിക്കൂറിനുള്ളില്‍ ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തി. 17 ന് ജയ്പ്പൂരില്‍ ആദ്യ ടി 20 യും 19 ന് റാഞ്ചിയില്‍ രണ്ടാം ടീ 20 യും കളിച്ചു. അവസാന മത്സരം 21 ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡിനിലാണ് നടന്നത്. ഈ മത്സരത്തില്‍ ഇന്ത്യ 73 റണ്‍സിന് വിജയിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (56), ഇഷാന് കിഷന് (29), ശ്രേയസ് അയ്യര്‍ (25), വെങ്കിടേഷ് അയ്യര്‍ (20) എന്നിവരുടെ മികവില്‍ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 184 റണ്‍സ് എടുത്തു. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സിന് പുറത്തായി. അക്ഷര്‍ പട്ടേല്‍ മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സിന്് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷറാണ് മാന്‍ ഓഫ് ദ മാച്ച്. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.
മൂന്നാം മത്സരത്തിലും ജയം ആവര്‍ത്തിച്ചതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി (3-0). മൂന്ന്് മത്സരങ്ങളിലും രണ്ടിലും അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരമ്പരയുടെ താരമായി. ആദ്യ മത്സരത്തില്‍ 48 റണ്‍സ് നേടിയ രോഹിത് രണ്ടാം മത്സരത്തില്‍ 55 റണ്‍സ് എടുത്തു.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ആരംഭിക്കും. കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ്് മുംബൈയില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കും. ടി 20 പരമ്പരയില്‍ നിന്ന ് വിട്ടുനിന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ടെസ്റ്റ് പരമ്പരയില്‍ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: