ന്യൂദല്‍ഹി: ക്രിപ്റ്റോ കറന്‍സിക്ക് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദായനികുതി നിയമങ്ങളില്‍ മാറ്റം വരുത്തും.
അടുത്ത കേന്ദ്ര ബജറ്റില്‍ തന്നെ ഇത് സംബന്ധിച്ച ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സികളിലെ ഇടപാട് നിയമവിധേയമാക്കും. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാക്കി മാറ്റാനും ഇടപാടുകള്‍ക്ക് സ്രോതസ്സില്‍ നിന്നും നികുതി ഈടാക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. ഇതോട് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയമവിധേയകമാകും.
ഇതോടെ കറന്‍സി എന്നതിന് പകരം സ്വര്‍ണ്ണം, ഓഹരി, കടപ്പത്രം എന്നിവയ്ക്ക് സമാനമായ ആസ്തികളായി ക്രിപ്റ്റോ കറന്‍സിയെ കണക്കാക്കും. അതോടെ ക്രിപ്റ്റോ കറന്‍സി ഇടപാടുകളും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ കീഴിലാകും.
വൈകാതെ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ഒരു ബില്‍ കേന്ദ്രം കൊണ്ടുവരും. ഇതോടെ ക്രിപ്റ്റോ കറന്‍സികള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രം എടുക്കുകയാണ്. ലോകം മുഴുവന്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഇതിനെ തള്ളിക്കളയാന്‍ കഴിയാത്ത അവസ്ഥയിലാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍.
ക്രിപ്റ്റോ കറന്‍സിക്ക് പിന്നില്‍ ബ്ലോക്ക് ചെയിന്‍ എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. റിസര്‍വ്വ് ബാങ്ക് ഈ സാങ്കേതികവിദ്യയെ അനുകൂലിക്കുന്നുണ്ടെങ്കിലും ക്രിപ്റ്റോകറന്‍സിക്ക് എതിരാണ്. സാമ്പത്തിക കുതിപ്പിന് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാം, അതേ സമയം ക്രിപ്റ്റോ കറന്‍സി സാമ്പത്തിക അസ്ഥിരത വരുത്തുമെന്നതിനാല്‍ നിരോധിക്കണം എന്ന അഭിപ്രായക്കാരനാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
ശക്തികാന്ത ദാസിന്റെ ഈ അഭിപ്രായം കണക്കിലെടുത്ത് രാജ്യത്തിന് സ്വന്തമായി ഒരു ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനും ആലോചനയുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യുന്ന കറന്‍സിയാണ് ക്രിപ്റ്റോ കറന്‍സികള്‍. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയിലാണ് ഇത് വികസിപ്പിച്ചെടുക്കുന്നത്. ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സികളില്‍ ബിറ്റ് കോയിന് ആണ് ഏറ്റവും ജനപ്രിയമായത്. ഇപ്പോള്‍ 47 ലക്ഷം രൂപയാണ് ഒരു ബിറ്റ് കോയിന്റെ വില. ഇതെറിയം,, ഡോജ്കോയിന്, റ്റെതര്‍ എന്നിവയാണ് മറ്റ് ജനപ്രിയ ക്രിപ്റ്റോ കറന്‍സികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: