തിരുവനന്തപുരം: സിപിഎം വര്‍ക്കല ഏര്യാ സമ്മേളനത്തില്‍ പ്രാദശേിക നേതാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. ഏര്യാ കമ്മിറ്റി ഭാരവാഹിത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
മുന്‍ മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. ഏര്യാ കമ്മിറ്റിയേലേയ്ക്ക് മത്സരിക്കാന്‍ എട്ടുപേര്‍ സന്നദ്ധരായത് വാക്കുതര്‍ക്കത്തിലേയ്ക്ക് കടക്കുകയായിരുന്നു. വിഷയം കടകംപള്ളി സുരേന്ദ്രന് ഇടപെട്ട് ശമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തിങ്കളാഴ്ചയാണ് സമ്മേളനം അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: