ന്യൂദല്‍ഹി: ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍ റാണി റാംപാലിന് വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിശ്രമം അനുവദിച്ചു. റാണിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ സവിത പതിനെട്ട്് അംഗ ഇന്ത്യന്‍ ടീമിനെ നയിക്കും. ദക്ഷിണ കൊറിയയില്‍ ഡിസംബര്‍ അഞ്ചു മുതല്‍ പന്ത്രണ്ടുവരെയാണ് ചാമ്പ്യന്‍സ് ട്രോഫി.
ഇന്ത്യക്ക് പുറമെ ചൈന, കൊറിയ, ജപ്പാന്‍ , തായ്‌ലന്‍ഡ്, മലേഷ്യ ടീമുകളും ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഡിസംബര്‍ അഞ്ചിന് തായ്‌ലന്‍ഡിനെ നേരിടും. ഡിസംബര്‍ ആറിന് മലേഷ്യയേയും എട്ടിന് നിലവിലെ ചാമ്പ്യന്മാരായ കൊറിയയേയും എതിരിടും. പിന്നീട് ചൈനയെയും ജപ്പാനെയും നേരിടും. ഡിസംബര്‍ 12 നാണ് ഫൈനല്‍. ടോക്കിയോ ഒളിമ്പിക്‌സിനുശേഷം ഇന്ത്യ മത്സരിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: