2021 ലെ അവസാന ചന്ദ്ര ഗ്രഹണത്തിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. മൂന്ന് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന ഈ ഗ്രഹണം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ഗ്രഹണമായിരുന്നുവെന്ന് നാസ അറിയിച്ചു. 580 വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഭൂമിയുടെ നിഴല്‍ ക്രമേണ ചന്ദ്രനില്‍ നിന്ന് താഴെ വലതു വശത്തേക്ക് നീങ്ങി 4.17 ഓടെ നിഴലില്‍ നിന്ന് പൂര്‍ണ്ണമായി പുറത്തു വന്നു.
ഈ ഗ്രഹണത്തില്‍ ചന്ദ്രന് ചുവന്ന നിറത്തിലാണ് കാണപ്പെട്ടത്. ഗ്രഹണം വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പോളിനേഷ്യ, ഓസ്ട്രേലിയ, വടക്കുകിഴക്കന്‍ ഏഷ്യ എന്നീ പ്രദേശങ്ങളില്‍ ദൃശ്യമായി. ഇന്ത്യയില്‍ അരുണാചല്‍ പ്രദേശിലെയും അസമിലെയും ഏതാനും ഭാഗങ്ങളില്‍ മാത്രമേ ഇത് പ്രകടമായുള്ളു.
അന്താരാഷ്ട്ര സമയം (ജിഎംടി) ആറ് മണി രണ്ട് മിനിറ്റ് (06.02) മുതലാണ് ഗ്രഹണം ദൃശ്യമായി തുടങ്ങിയത്. ഇന്ത്യന്‍ സമയം 12.48 ആരംഭിച്ച ഗ്രഹണം 4.17 ഓടെ അവസാനിച്ചു. 1440 ഫെബ്രുവരി 18 നായിരുന്നു അവസാനമായി ഇത്തരമൊരു ചന്ദ്രഗ്രഹണം സംഭവിച്ചത്. ഇനി ഇങ്ങനെയൊരു ഗ്രഹണത്തിനായി 2669 ഫെബ്രുവരി 18 വരെ കാത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: