കൊല്ലം: ഇടതുകാല് നഷ്ടപ്പെട്ട താമരക്കുളം കാവഴികത്ത് പുരയിടത്തില്‍ അയ്യപ്പന് വീല്‍ചെയര്‍ എത്തിച്ച് സക്ഷമ.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏതുമാകട്ടെ അവിടങ്ങളിലെല്ലാം നാലുപതിറ്റാണ്ടായി സജീവസാന്നിധ്യമായിരുന്നു മുടങ്ങാതെ പഥസഞ്ചലനത്തില്‍ അണിനിരക്കുന്ന ഈ മാതൃകാസ്വയംസേവകന്. കൃഷ്ണപുരി ശാഖയില്‍ ബാലസ്വയംസേവകനായി ഒമ്പതാം വയസില്‍ ആരംഭിച്ച സംഘടനാബന്ധം പിന്നീട് കൂടുതല്‍ ഊഷ്മളവും ദൃഢവുമായി. കമ്പോളത്തിലും കൊല്ലം പോര്‍ട്ടിലും ബിഎംഎസിന്റെ ലോഡിങ് തൊഴിലാളിയായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഓഫീസിലെ ആശ്രിതനായി.
ആണ്ടാമുക്കത്ത് നിന്നും ചിന്നക്കടയിലെ പുതിയ കെട്ടിടത്തിലേക്ക് ബിഎംഎസ് ഓഫീസ് പ്രവര്‍ത്തനം മാറ്റിയതോടെ പഴയതുപോലെ സദാസമയവും ചെലവഴിക്കാനായില്ല. ഇതിനിടയിലായിരുന്നു വിവാഹം. പ്രമേഹബാധിതനായ അയ്യപ്പന് 2019 ഡിസംബറില്‍ ഇടതുകാലിനുണ്ടായ മുറിവാണ് തിരിച്ചടിയായത്. ഭാര്യ ശെല്‍വിക്കൊപ്പം അമ്മന്കോവില്പുരയിടത്തിലെ വാടകവീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്.
വീല്‍ചെയറിന് പിന്നാലെ കൃത്രിമക്കാല്‍ കൂടി അയ്യപ്പന് നല്‍കാനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ട് സക്ഷമ ജില്ലാ നേതൃത്വം. സക്ഷമ ജില്ലാ പ്രസിഡന്റ് ഡോ. അനീഷ് മാധവനില്‍ നിന്നുമാണ് അയ്യപ്പന് വീല്‍ചെയര്‍ ഏറ്റുവാങ്ങിയത്. ജില്ലാ രക്ഷാധികാരി കിഷോര്‍ ഡി. ഖില്‍നാനി. സെക്രട്ടറി കെ. രാജേന്ദ്രന്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സന്തോഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: